തരുവണ അബ്ദുല്ല മുസ്‌ലിയാരുടെ നിര്യാണത്തില്‍ ആര്‍ എസ് സി കുവൈത്ത് അനുശോചിച്ചു
Jun 17, 2012, 17:56 IST
കുവൈത്ത്: പ്രമുഖ പണ്ഡിതനും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ മുശാവറ അംഗവുമായ തരുവണ അബ്ദുല്ല മുസ്‌ലിയാരുടെ നിര്യാണത്തില്‍ ആര്‍ എസ് സി കുവൈത്ത് നാഷണല്‍ കമ്മറ്റി അനുശോചിച്ചു.കേരളത്തില്‍ മദ്രസാ പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിന് നിസ്തുലമായ സേവനങ്ങളര്‍പ്പിച്ച പണ്ഡിതരില്‍ ശ്രദ്ധേയനായ അദ്ധേഹത്തിന്റെ വിയോഗം സുന്നി പ്രസ്ഥാനങ്ങള്‍ക്ക് തീരാ നഷ്ടമാണ്.
നാടിന്റെ വിവിധ ഭാഗങ്ങളില്‍ പരന്ന് കിടന്നിരുന്ന മദ്‌റസകള്‍ സന്ദര്‍ശിച്ച് ഉപദേശ നിര്‍ദേശങ്ങള്‍ നല്‍കാനും ഇല്ലാത്തിടങ്ങളില്‍ പുതിയവ കെട്ടിപ്പടുക്കാനും അദ്ധേഹം നടത്തിയ ത്യാഗപൂര്‍ണമായ ശ്രമങ്ങള്‍ എന്നും സ്മരിക്കപ്പെടും ആര്‍ എസ് സി അനുശോചന സന്ദേശത്തില്‍ അഭിപ്രായപ്പെട്ടു.
നിരവധി സ്ഥലങ്ങളില്‍ മുദരിസ്, ഖത്വീബ്, ഇമാം, മുഅല്ലിം എന്നീ നിലകളിലും അദ്ധേഹം സേവനം ചെയ്യുകയുായി. 2011 ജനുവരിയില്‍ രിസാല സ്റ്റഡി സര്‍ക്്ള്‍ സഊദി നാഷണല്‍ കമ്മറ്റി മഖ്ദൂം അവാര്‍ഡ് നല്‍കി അദ്ദേഹത്തെ ആദരിച്ചിരുന്നു. അബ്ദുല്ല വടകര, അബ്ദുല്‍ ലതീഫ് സഖാഫി, മുഹമ്മദ് ബാദുഷ മുട്ടന്നൂര്‍, ശുഐബ് മുട്ടം, ഹാരിസ് വി. യു, മിസ്അബ് വില്ല്യാപ്പള്ളി, സാദിഖ് കൊയിലാണ്ടി സംബന്ധിച്ചു.

Keywords: Taruvana Usthad, Obituary, Condolence, RSC Kuwait