വിദേശികളെ സഹായിക്കല്‍ ബഹ്‌റൈന്റെ പാരമ്പര്യം: ബഹ്‌റൈന്‍ എം.പി അസൂമി
Mar 31, 2013, 13:00 IST
മനാമ: ബഹ്‌റൈനില്‍ ജോലിചെയ്യുന്ന വിദേശികളെ സ്വന്തം സഹോദരന്മാരായി പരിഗണിക്കുകയും അവരെ സഹായിക്കുകയും ചെയ്യുക എന്നതാണ് ബഹ്‌റൈന്റെ പാരമ്പര്യമെന്നും ബഹ്‌റൈനികളെ പോലെ തന്നെ അവര്‍ക്കാവശ്യമായ സഹായ സഹകരണങ്ങള്‍ ചെയ്യാനും പ്രശ്‌നങ്ങള്‍ പരിഹരിക്കാനും തങ്ങള്‍ എപ്പോഴും ഒരുക്കമാണെന്നും ബഹ്‌റൈന്‍ എം.പി. ആദില്‍ അബ്ദുര്‍ റഹ്മാന്‍ അല്‍ അസൂമി പ്രസ്താവിച്ചു.
സമസ്ത കേരള സുന്നി ജമാഅത്തിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം മനാമ പാക്കിസ്ഥാന്‍ ക്ലബ്ബിലാരംഭിച്ച ഹാഫിള്‍ കബീര്‍ ബാഖവിയുടെ ത്രിദിന മത പ്രഭാഷണ പരമ്പര ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ നന്മക്കും അഭിവൃദ്ധിക്കും വിദേശികള്‍ നല്‍കുന്ന സംഭാവനകളെ പ്രശംസിച്ചതോടൊപ്പം ഇത്തരം കൂട്ടായ്മകള്‍ക്കാവശ്യമായ സഹായങ്ങള്‍ ചെയ്യാന്‍ തങ്ങളും രാഷ്ട്ര നേതാക്കളും ഒരുക്കമാണെന്നും അദ്ദേഹം പറഞ്ഞു.
പ്രമുഖ പ്രഭാഷകനായ അഹ്മദ് കബീര്‍ ബാഖവിയുടെ പ്രഭാഷണം ശ്രവിക്കാന്‍ ആദ്യ ദിനത്തില്‍ തന്നെ സ്ത്രീ-പുരുഷ ഭേദമന്യെ നിരവധി ശ്രോദ്ധാക്കളാണ് പാക്കിസ്ഥാന്‍ ക്ലബ്ബിലേക്കൊഴുകിയെത്തിയത്. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കുമായി വെവ്വേറെ സ്ഥല സൗകര്യങ്ങളും എല്‍.സി.ഡി പ്രൊജക്ടര്‍ സഹിതമുള്ള ഡിജിറ്റല്‍ സൗകര്യങ്ങളും ഒരുക്കിയിരുന്നു.
മനാമ മുനിസിപ്പല്‍ കൗണ്‍സിലര്‍ അബ്ദുര്‍ റഹ്മാന്‍ ഗാസി അല്‍ ദൗസരി പ്രസംഗിച്ചു. ഇരുവരുടെയും പ്രഭാഷണങ്ങള്‍ സയ്യിദ് ഫഖ്‌റുദ്ദീന്‍ തങ്ങള്‍ തേങ്ങാപട്ടണം പരിഭാഷപ്പെടുത്തി.
ചടങ്ങില്‍ സയ്യിദ് ഫക്‌റുദ്ദീന്‍ കോയ തങ്ങള്‍ അധ്യക്ഷത വഹിച്ചു. എസ്. എം.അബ്ദുല്‍ വാഹിദ്(ബഹ്‌റൈന്‍ സമസ്ത), കുട്ടൂസ മുണ്ടേരി(കെ.എം.സി.സി), കബീര്‍ ബാഖവി സംസാരിച്ചു. സമസ്ത ആക്ടിങ് പ്രസിഡന്റ് അത്തിപ്പറ്റ സൈതലവി മുസ്ല്യാര്‍, കുന്നോത്ത് കുഞ്ഞബ്ദുല്ല ഹാജി എന്നിവര്‍ അതിഥികള്‍ക്കുള്ള ഉപഹാര സമര്‍പിച്ചു. കോ ഓര്‍ഡിനേറ്റര്‍ ഉമറുല്‍ ഫാറൂഖ് ഹുദവി സ്വാഗതവും, സനാഫ് റഹ്മാന്‍ നന്ദിയും പറഞ്ഞു.
ബഹ്‌റൈന്‍ സമസ്ത കേന്ദ്ര, ഏരിയാ നേതാക്കളും പോഷക സംഘടനാ നേതാക്കളും സംബന്ധിച്ചു.
സമസ്ത കേരള സുന്നി ജമാഅത്തിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം മനാമ പാക്കിസ്ഥാന്‍ ക്ലബ്ബിലാരംഭിച്ച ഹാഫിള്‍ കബീര്‍ ബാഖവിയുടെ ത്രിദിന മത പ്രഭാഷണ പരമ്പര ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ നന്മക്കും അഭിവൃദ്ധിക്കും വിദേശികള്‍ നല്‍കുന്ന സംഭാവനകളെ പ്രശംസിച്ചതോടൊപ്പം ഇത്തരം കൂട്ടായ്മകള്‍ക്കാവശ്യമായ സഹായങ്ങള്‍ ചെയ്യാന്‍ തങ്ങളും രാഷ്ട്ര നേതാക്കളും ഒരുക്കമാണെന്നും അദ്ദേഹം പറഞ്ഞു.
പ്രമുഖ പ്രഭാഷകനായ അഹ്മദ് കബീര്‍ ബാഖവിയുടെ പ്രഭാഷണം ശ്രവിക്കാന്‍ ആദ്യ ദിനത്തില്‍ തന്നെ സ്ത്രീ-പുരുഷ ഭേദമന്യെ നിരവധി ശ്രോദ്ധാക്കളാണ് പാക്കിസ്ഥാന്‍ ക്ലബ്ബിലേക്കൊഴുകിയെത്തിയത്. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കുമായി വെവ്വേറെ സ്ഥല സൗകര്യങ്ങളും എല്‍.സി.ഡി പ്രൊജക്ടര്‍ സഹിതമുള്ള ഡിജിറ്റല്‍ സൗകര്യങ്ങളും ഒരുക്കിയിരുന്നു.
മനാമ മുനിസിപ്പല്‍ കൗണ്‍സിലര്‍ അബ്ദുര്‍ റഹ്മാന്‍ ഗാസി അല്‍ ദൗസരി പ്രസംഗിച്ചു. ഇരുവരുടെയും പ്രഭാഷണങ്ങള്‍ സയ്യിദ് ഫഖ്‌റുദ്ദീന്‍ തങ്ങള്‍ തേങ്ങാപട്ടണം പരിഭാഷപ്പെടുത്തി.
ത്രിദിന മത പ്രഭാഷണ പരമ്പരയുടെ ഉദ്ഘാടനം ബഹ്‌റൈന്‍ എം.പി ആദില്‍ അബ്ദുറഹ്മാന്‍ അല്‍ അസൂമി നിര്‍വ്വഹിക്കുന്നു. |
ബഹ്‌റൈന്‍ സമസ്ത കേന്ദ്ര, ഏരിയാ നേതാക്കളും പോഷക സംഘടനാ നേതാക്കളും സംബന്ധിച്ചു.
Keywords: Hafil Kabeer Baqavi, Islam speech, Bahrain, Statrt, M.P.Asumi, Gulf, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.