കോവിഡ് 19 മാനദണ്ഡങ്ങൾ കര്‍ശനമായി പാലിക്കണമെന്ന് ബ്രിഗേഡിയര്‍ ജനറല്‍ അബ്ദുല്ല ഖാദിം ആല്‍മസാം
Sep 24, 2020, 16:47 IST
ദുബൈ: (www.kasargodvartha.com 24.09.2020) കോവിഡുമായി ബന്ധപ്പെട്ട നിയമങ്ങള്‍ അനുസരിക്കാൻ എല്ലാവരും സന്നദ്ധരാകണമെന്നും സ്വന്തം ജീവനോടൊപ്പം തന്നെ മറ്റുള്ളവരുടെ ജീവനും വിലപ്പെട്ടതാണെന്ന ബോധ്യം എല്ലാവര്‍ക്കും ഉണ്ടാവണമെന്നും ദുബൈ പോലീസ് സ്റ്റേഷന്‍സ് ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാന്‍ ബ്രിഗേഡിയര്‍ ജനറല്‍ അബ്ദുല്ല സുറൂര്‍ ആല്‍മസാം അഭിപ്രായപ്പെട്ടു.
കോവിഡ് 19 നെതിരെ ശക്തമായ പോരാട്ടമാണ് യു എ ഇ നടത്തി വരുന്നതെന്ന് ബ്രിഗേഡിയര്‍ ജനറല്‍ പറഞ്ഞു. കോവിഡ് കേസുകള്‍ അടുത്തിടെ ഉയര്‍ന്നു വരുന്നത് ആശങ്കയുണര്‍ത്തുന്നു. എന്നാല്‍ ഒറ്റക്കെട്ടായി ഇതിനെതിരെ പോരാടുകയാണ് വേണ്ടതെന്നും എല്ലാവരും ഇക്കാര്യത്തിൽ സഹകരിക്കണമെന്നും അദ്ദേഹംആവശ്യപ്പെട്ടു. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നത് സംബന്ധിച്ച ക്യാമ്പയിനുമായി ബന്ധപ്പെട്ട് അദ്ദേഹത്തെ ബർ ദുബൈ പോലീസ് സ്റ്റേഷനിൽ സന്ദർശിച്ച കെ എം സി സി നേതാക്കളോടാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത്.
കെ എം സി സി സംസ്ഥന ചെയർമാൻ ഇബ്രാഹിം മുറിച്ചാണ്ടി, ജനറൽ കൺവീനർ ഹംസ തൊട്ടി, ദുബൈ കെ എം സി സി കാസർകോട് ജില്ലാ ജനറൽ സെക്രട്ടറി സലാം കന്യപ്പാടി, ഓർഗനസിംഗ് സെക്രട്ടറി അഫ്‌സല്‍ മൊട്ടമ്മല്‍, ജില്ലാ കോർഡിനൊറ്റർ അബ്ബാസ് കളനാട് എന്നിവറാണ് ബ്രിഗേഡിയര്‍ ജനറലൈൻ സന്ദർശിച്ചത്.
Keywords: Dubai, news, Gulf, COVID-19, police-station, KMCC, Strict adherence to the rules relating to COVID 19: Brigadier General Abdullah Khadim Almasam