city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Sculpture | വിദേശ രാജ്യത്തേക്ക് ശ്രീ നാരായണ ഗുരു ശിൽപം ഒരുങ്ങി; പ്രശംസ നേടി ചിത്രൻ കുഞ്ഞിമംഗലം

കുഞ്ഞിമംഗലം: (www.kasargodvartha.com) വിദേശ രാജ്യത്തേക്ക് ശ്രീ നാരായണ ഗുരു ശിൽപം ഒരുങ്ങി. ബഹ്റൈനിലേക്കാണ് വെങ്കല ശിൽപം ഒരുങ്ങുന്നത്. വെങ്കലത്തിൽ ശ്രീനാരായണ ഗുരുദേവൻ്റെ മിനിയേചർ പ്രതിമയും ഗുരുദേവൻ്റെ സമാധി മന്ദിരം ആയ ശിവഗിരിയുടെയും ശിൽപ രൂപമാണ് പയ്യന്നൂരിലെ കുഞ്ഞിമംഗലത്ത് ഒരുങ്ങുന്നത്.
                 
Sculpture | വിദേശ രാജ്യത്തേക്ക് ശ്രീ നാരായണ ഗുരു ശിൽപം ഒരുങ്ങി; പ്രശംസ നേടി ചിത്രൻ കുഞ്ഞിമംഗലം

ഒന്നര അടിയോളം വരുന്ന ശിൽപത്തിന് രണ്ട് കിലോഗ്രാം ഭാരമുണ്ടാകും. ശിൽപി ചിത്രൻ കുഞ്ഞിമംഗലമാണ് ഈ വ്യത്യസ്തമായ ആദരവ് ശിൽപത്തിന് രൂപകൽപന ചെയ്ത് നിർമിച്ചത്. വിദേശ രാജ്യങ്ങളിലേക്ക് ഇതിനോടകം തന്നെ നിരവധി ശിൽപങ്ങൾ നിർമിച്ച് ശ്രദ്ധേയനാണ് ചിത്രൻ. ഒരു മാസത്തോളം സമയമെടുത്താണ് ശിൽപ നിർമാണം. വെങ്കല ലോഹ കൂട്ടിൽ വാർത്തെടുത്ത് പോളീഷ് ചെയ്തതാണ് ശിൽപങ്ങൾ.

പ്രമുഖർ പങ്കെടുക്കുന്ന ചടങ്ങിൽ പ്രവാസി ഭാരതീയ സമ്മാൻ അവാർഡ് നേടിയ കെ ജി ബാബുരാജിനെ ബ്രഹ്മശ്രീ സചിദാനന്ദ സ്വാമി ശിൽപ രൂപം അടങ്ങുന്ന മെമൻ്റോ സമ്മാനിക്കും. ശ്രീനാരായണ കൾചറൽ സൊസൈറ്റി, ഗുരുദേവ സോഷ്യൽ സൊസൈറ്റി, ബഹ്‌റൈൻ ബില്വാസ്, ശ്രീനാരായണ കമ്യൂണിറ്റി എന്നിവയുടെ നിർദേശപ്രകാരമാണ് ആദരവ് ശിൽപം നിർമിക്കുന്നത്. ചിത്ര കെ, കിഷോർ കെ വി, ഭാസ്ക്കരൻ വിവി, അനിൽകുമാർ എന്നിവർ ശിൽപ നിർമാണത്തിൽ സഹായികളായി. ബഹ്‌റൈൻ ജഷൻമൽ ഓഡിറ്റോറിയത്തിൽ വച്ചാണ് പരിപാടി നടക്കുന്നത്.

Keywords: News, Kerala, Top-Headlines, World, Bahrain, Gulf, Payyanur, Kasaragod, Sree Narayana Guru, Sree Narayana Guru Sculpture, Foreign Country, Sree Narayana Guru sculpture ready for foreign country.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia