Penalties for 35 Violations | ശ്രദ്ധിച്ചില്ലെങ്കില്‍ നിരത്തുകളില്‍ കാത്തിരിക്കുന്നത് വന്‍ പിഴ: യാത്ര ആരംഭിച്ചതിന് ശേഷം ഗതാഗത സേവനം നല്കുന്നതില് നിന്നും വിട്ടുനിന്നാല്‍ 1000 റിയാല്‍; സഊദിയില്‍ 35 നിയമലംഘനങ്ങള്‍ ദേശീയ പ്ലാറ്റ്ഫോമില്‍ ഉള്‍പെടുത്തി
റിയാദ്: (www.kasargodvartha.com) സഊദിയില്‍ നിരത്തുകളില്‍ നിയമലംഘകരെ കാത്തിരിക്കുന്നത് വന്‍ പിഴ. പൊതു ടാക്സി, സ്വകാര്യ വാഹനങ്ങളുമായി ബന്ധപ്പെട്ട 35 നിയമലംഘനങ്ങള്‍ പബ്ലിക് ട്രാന്‍സ്പോര്‍ട് അതോറിറ്റി (പിടിഎ) ദേശീയ പ്ളാറ്റ്ഫോമില്‍ ഉള്‍പെടുത്തി. 500 റിയാല്‍ മുതല്‍ 5000 റിയാല്‍ വരെയാണ് നിയമലംഘനങ്ങള്‍ക്കുള്ള പിഴ.
ഒരു അനധികൃത വ്യക്തി വാഹനം ഓടിച്ചാല്‍ 5,000 റിയാല്‍ ആണ് പിഴ. നിരക്ക് കണക്കുകൂട്ടാനുള്ള മീറ്റര്‍ യാത്രയുടെ തുടക്കത്തില്‍ പ്രവര്‍ത്തിപ്പിക്കുന്നതില്‍ പരാജയപ്പെട്ടാല്‍ 3,000 റിയാല്‍ ആണ് പിഴ. കൂടാതെ യാത്രക്കാരെ തേടി റോഡുകളിലും തെരുവുകളിലും കറങ്ങി സ്വകാര്യ ടാക്സി ഓടിക്കുന്നവര്‍ക്ക് 1,000 റിയാല്‍ പിഴയും വാഹനമോടിക്കുമ്പോഴോ വാഹനങ്ങളില്‍ സഞ്ചരിക്കുമ്പോഴോ പുകവലിക്കുന്നത് പിടികൂടിയാല്‍ 500 റിയാല്‍ പിഴയും ചുമത്തും.
താഴെ പറയുന്ന നിയമലംഘനങ്ങള്‍ക്ക് 5,000 റിയാല്‍ പിഴ ചുമത്തും
-സഊദി അറേബ്യയിലെ നഗരങ്ങള്‍ക്കകത്തോ അതിനിടയിലോ അല്ലെങ്കില്‍ രെജിസ്റ്റര്‍ ചെയ്ത രാജ്യത്തേക്കല്ലാതെ മറ്റൊരു രാജ്യത്തേക്കോ യാത്രക്കാരെ കൊണ്ടുപോകുന്നതിനായി ഒരു വിദേശ ടാക്സി പ്രവര്‍ത്തിപ്പിക്കുന്നത് നിയമലംഘനം.
-അംഗീകൃത സാങ്കേതിക ഉപകരണ സേവന ദാതാക്കള്‍ സാങ്കേതികമായി സജജീകരിച്ച ശേഷം വാഹനത്തില്‍ എന്തെങ്കിലും മാറ്റം വരുത്തിയാല്‍.
-ഒരു വാഹനം അതിന്റെ അംഗീകൃത കാലാവധി കഴിഞ്ഞതിനുശേഷവും ഉപയോഗിച്ചാല്‍.
-പിടിഎ അല്ലെങ്കില്‍ മറ്റേതെങ്കിലും ബന്തപ്പെട്ട ഏജന്‍സികള്‍ വ്യക്തമാക്കിയ ഇലക്ട്രോനിക് സംവിധാനങ്ങള്‍ ബന്തിപ്പിക്കുന്നതില് പരാജയപ്പെട്ടാല്‍.
-യോഗ്യതയുള്ള സാങ്കേതിക ഉപകരണ ദാതാക്കള്‍ അംഗീകരിച്ച എല്ലാ സാങ്കേതിക ഉപകരണങ്ങളും ഉപയോഗിച്ച് വാഹനം സഞ്ചീകരിക്കുന്നതില് പരാജയപ്പെടുകയാണെങ്കില്‍.
3,000 റിയാല്‍ പിഴ
-യാത്രയുടെ തുടക്കത്തില്‍ നിരക്ക് കണക്കുകൂട്ടാനുള്ള മീറ്റര്‍ പ്രവര്‍ത്തിപ്പിക്കുന്നതില്‍ പരാജയപെട്ടാല്‍.
-പിടിഎ നല്കുന്ന സമന്‍സ് തീയതി മുതല്‍ 10 പ്രവൃത്തി ദിവസങ്ങള്‍ക്കുള്ളില്‍ ബന്ധപ്പെടാതിരുന്നാല്‍.
-കാലഹരണപ്പെട്ട വര്‍ക്ക് പെര്‍മിറ്റ്/ഓപറേറ്റിംഗ് കാര്‍ഡ് ഉപയോഗിച്ച് പൊതു ടാക്സി ഓടിച്ചാല്‍.
2000 റിയാല്‍ പിഴ
-പിടിഎയില്‍ നിന്നുള്ള നിര്‍ദേശം ഉണ്ടായിട്ടും വാഹനം സാങ്കേതിക പരിശോധനയ്ക്ക് വിധേയമാക്കാതിരുന്നാല്‍.
-നഷ്ടപ്പെട്ട വസ്തുക്കള്‍ സൂക്ഷിച്ച് അവയുടെ ഉടമയ്ക്കോ സുരക്ഷാ കേന്ദ്രത്തിനോ കൈമാറാതിരുന്നാല്‍.
1,000 റിയാല്‍ പിഴ
-ജോലി സമയത്തോ യാത്ര ആരംഭിച്ചതിന് ശേഷമോ ഗതാഗത സേവനം നല്കുന്നതില് നിന്നും വിട്ടുനില്‍ക്കുകയാണെങ്കില്‍.
-ഓപറേറ്റിംഗ് കാര്‍ഡ് പുതുക്കുന്നതിനുള്ള കാലതാമസം.
-റോഡുകളില്‍ കാല്‍നടയാത്രക്കാര്‍ക്കായി നിശ്ചയിച്ചിട്ടില്ലാത്ത നടപ്പാതകളില്‍ നിന്ന് യാത്രക്കാരെ കയറ്റിയാല്‍.
-ആവശ്യപ്പെടുമ്പോള്‍ ലൈസന്‍സ് രേഖകള്‍ ഹാജരാക്കുന്നതില്‍ പരാജയപ്പെട്ടാല്‍.
-നിയന്ത്രണങ്ങള്‍ക്കനുസൃതമായി കാറിനുള്ളില്‍ ആവശ്യമായ വാചകങ്ങളോ സ്ളേറ്റുകളോ സൈന്‍ ബോര്‍ഡുകളോ സ്ഥാപിക്കാനുള്ള നിര്‍ദേശങ്ങള്‍ പാലിക്കാതിരുന്നാല്‍.
-ആശയവിനിമയ മാര്‍ഗങ്ങളുടെയും ദേശീയ വിലാസത്തിന്റെയും ഡാറ്റ നല്‍കാനോ അപ്ഡേറ്റ് ചെയ്യാനോ സാധിക്കാതിരുന്നാല്‍.
-ഓപറേറ്റിംഗ് കാര്‍ഡ് റദ്ദാക്കിയതിന് ശേഷമോ കാലാവധി അവസാനിച്ചതിന് ശേഷമോ വാഹന രെജിസ്ട്രേഷന് തരം പരിഷ്കരിക്കരുത്.
500 റിയാല്‍ പിഴ
-പുകവലിക്കുകയോ വാഹനത്തിനുള്ളില്‍ യാത്രക്കാരെ പുകവലിക്കാന്‍ അനുവദിക്കുകയോ ചെയ്താല്‍.
-സേവനം പ്രവര്‍ത്തിപ്പിക്കാന്‍ അനുമതിയുള്ള നഗരത്തിനുള്ളില്‍ ഒരു യാത്രയില്‍ ഒന്നിലധികം അഭ്യര്‍ഥനകള്‍ നല്കിയാല്.
-ഏത് സാഹചര്യത്തിലും യാത്രക്കാരുടെ സ്വകാര്യതയുടെ ലംഘനം.
-ബാഗുകളും നോണ്‍-ഹാന്‍ഡ് ലഗേജുകളും കാര്‍ ക്യാബിനില്‍ അല്ലെങ്കില്‍ അതിനായി നിശ്ചയിച്ചിട്ടുള്ള സ്ഥലത്തേക്കാള്‍ കൂടുതലോ അല്ലെങ്കില്‍ യാത്രക്കാരില്ലാതെ ബാഗുകള്‍ മാത്രം കയറ്റുകയോ ചെയ്യുകയാണെങ്കില്‍.
-പൊതു ധാര്‍മികത പാലിക്കാത്തതും യാത്രക്കാരോട് നല്ല രീതിയില്‍ പെരുമാറാത്തതും.
-കാഴ്ചയിലും വ്യക്തിശുചിത്വത്തിലുമുള്ള അശ്രദ്ധ.
-കാറിന്റെ പ്രവര്‍ത്തന കാലയളവിലുടനീളം കാറിന്റെ അകവുംം പുറവും ശുചിത്വം പാലിക്കുന്നതില്‍ പരാജയപ്പെട്ടാല്‍.
-വാഹനത്തില്‍ കയറുമ്പോഴോ ഇറങ്ങുമ്പോഴോ വൈകല്യമുള്ളവരെ സഹായിക്കാതിരുന്നാല്‍. ഇവയെല്ലാം പിഴയീടാക്കാനുള്ള നിമയലംഘനത്തിന് കാരണമാകുന്നു.
Keywords: news,World,international,Transport,Fine,Traffic,Gulf,Saudi Arabia,Riyadh,Top-Headlines, SR1,000 fine for operating illegal private taxi; SR500 for smoking in car