ഐക്യദാര്‍ഢ്യ സമ്മേളനം: ഫക്രുദ്ദീന്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്യും
Apr 16, 2012, 22:31 IST
മനാമ: 'ആത്മീയ ചൂഷണത്തിനെതിരെ ജിഹാദ്' എന്ന പ്രമേയത്തില്‍ ഏപ്രില്‍ 18 മുതല്‍ എസ്.കെ.എസ്.എസ്.എഫ് സംഘടിപ്പിക്കുന്ന 'വിമോചനയാത്ര'ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ബഹ്റൈന്‍ റൈഞ്ചിന്റെ ആഭിമുഖ്യത്തില്‍ സുന്നി സംഘടനകളുടെ സംയുക്ത ഐക്യദാര്‍ഢ്യ സമ്മേളനം ചൊവ്വ(എപ്രില്‍ 18)സയ്യിദ് ഫക്റുദ്ധീന്‍ കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. രാത്രി 8.30 മുതല്‍ മനാമ മദ്രസാ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ഐക്യദാര്‍ഢ്യ സമ്മേളനത്തില്‍ കെ.എം.എസ് മൌലവി മുഖ്യ പ്രഭാഷണം നടത്തും. ബഹ്റൈന്‍ സമസ്ത നേതാക്കളും കീഴ്ഘടകങ്ങളുടെ പ്രതിനിധികളും സംബന്ധിക്കും.
Keywords: Solidarity meet, SKSSF vimachanayathra, Manama