മലബാര്‍ കലാ - സാംസ്കാരിക വേദി 'സ്നേഹപൂര്‍വം 2015' ഡിസംബര്‍ 13ന് ദുബൈ റാഫി ഹോട്ടലില്‍
Dec 7, 2015, 11:00 IST
ദുബൈ: (www.kasargodvartha.com 07/12/2015) യു.എ.ഇയുടെ 44 -ാമത് ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ദുബൈ മലബാര്‍ കലാ - സാംസ്കാരിക വേദി പ്രമുഖ മാധ്യമ പ്രവര്‍ത്തകനും മാതൃഭൂമി കാസര്‍കോട് ബ്യൂറോ ചീഫുമായിരുന്ന കെ.എം. അഹ് മദ് മാഷിന്റെ നാമധേയത്തില്‍ ഏര്‍പെടുത്തിയ അവാര്‍ഡ് സമര്‍പണവും, സ്വീകരണം ഡിസംബര്‍ 13 ന് വൈകിട്ട് ഏഴ് മണിക്ക് ദുബൈ ദേര റാഫി ഹോട്ടലില്‍ നടക്കും.
കെഎം അഹ് മദ് സ്മാരക അവാര്‍ഡ് കെ.എം അബ്ബാസിന് സമര്‍പിക്കും. യു.എ.ഇ എക്സ്ചേഞ്ച് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട വൈ. സുധീര്‍ കുമാര്‍ ഷെട്ടി, ഡോ. ഷാജിര്‍ ഗഫ്ഫാര്‍, ഇഖ്ബാല്‍ അബ്ദുല്‍ ഹമീദ് എന്നിവര്‍ക്ക് സ്വീകരണം നല്‍കും. തുടര്‍ന്ന് ഇശല്‍ സന്ധ്യ അരങ്ങേറും.
മുന്‍ മുഖ്യമന്ത്രി കെ. കരുണാകരന്റെ മകളും കെ.പി.സി.സി ജനറല്‍ സെക്രട്ടറിയുമായ പത്മജ വേണുഗോപാല്‍, പത്മശ്രീ ഡോ. ബി.ആര് ഷെട്ടി, അറബ് പ്രമുഖര്‍, സാമൂഹ്യ - സാംസ്കാരിക - വ്യവസായ - മാധ്യമ രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും. പ്രശസ്ത സിനിമാ പിന്നണി ഗായകരായ റിയാസ്, റിജിയ റിയാസ്, സിഫിന് റോഷന് പട്ടുറുമാല്, സോഷ്യല്‍ മീഡിയയില്‍ ഒറ്റ ഗാനത്തോടെ പ്രശസ്തനായ മുഷ്താഖ് കാസര്‍കോട്, ഫിറോസ് നാദാപുരം എന്നിവര്‍ ഇശല്‍ സന്ധ്യയില്‍ അണിനിരക്കുമെന്ന് ഭാരവാഹികളായ യൂസുഫ് സുബ്ബയ്യക്കട്ട, റഹ് മാന്‍ ഉദുമ, അഷ്റഫ് കര്‍ള എന്നിവര്‍ അറിയിച്ചു.
Keywords : Dubai, Award, Gulf, Programme, inauguration, Kerala, Snehapoorvam.