മയക്കുമരുന്ന് കേസില്‍ കുവൈത്തില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട കാസര്‍കോട് സ്വദേശി ഉള്‍പെടെയുള്ള മൂന്ന് മലയാളികള്‍ക്ക് ശിക്ഷയിളവ്
Apr 8, 2017, 17:09 IST
കുവൈത്ത്: (www.kasargodvartha.com 08/04/2017) മയക്കുമരുന്ന് കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന കാസര്‍കോട് സ്വദേശി ഉള്‍പെടെയുള്ള മൂന്നു മലയാളികള്‍ക്ക് ശിക്ഷയിളവ്. കാസര്‍കോട് സ്വദേശി അബൂബക്കര്‍ സിദ്ദീഖ് (21), മലപ്പുറം ചീക്കോട് വാവൂര് മാഞ്ഞോട്ടുചാലില്‍ ഫൈസല്‍ (33), പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശി മുസ്തഫ ഷാഹുല്‍ ഹമീദ് (41) എന്നിവര്‍ക്ക് ക്രിമിനല്‍ കോടതി (ഫസ്റ്റ് കോര്‍ട്ട്) ബെഞ്ച് വിധിച്ച വധശിക്ഷയാണ് സുപ്രീംകോടതി ജീവപര്യന്തമായി കുറച്ചത്.
ഫൈസലാണ് കേസിലെ ഒന്നാം പ്രതി. മുസ്തഫ ഷാഹുല്‍ ഹമീദ് മൂന്നാം പ്രതിയും അബൂബക്കര്‍ സിദ്ദീഖ് നാലാം പ്രതിയുമാണ്. ഇവരോടൊപ്പം വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട രണ്ടാം പ്രതിയായ ശ്രീലങ്കന്‍ സ്വദേശിനി സുക്ലിയ സംബത്തിനും (40) ശിക്ഷായിളവ് ലഭിച്ചിട്ടുണ്ട്. 2015 ഏപ്രില്‍ 19ന് ഇവരില്‍നിന്ന് നാലു കിലോയിലധികം ഹെറോയിന്‍ കസ്റ്റംസ് പിടികൂടുകയായിരുന്നു. വിമാനത്താവളത്തില്‍ വന്നിറങ്ങിയ പ്രതികളിലൊരാളില്‍നിന്ന് കസ്റ്റംസ് മയക്കുമരുന്ന് കണ്ടെടുക്കുകയാണുണ്ടായത്. ഇതിന്റെ അടിസ്ഥാനത്തില്‍ ജലീബ് അല്‍ശുയൂഖിലെ താമസസ്ഥലത്ത് കസ്റ്റംസ് നടത്തിയ റെയ്ഡില്‍ വില്പനയ്ക്കായി സൂക്ഷിച്ച മയക്കുമരുന്ന് കണ്ടെടുക്കുകയും മറ്റു പ്രതികള്‍ അറസ്റ്റിലാവുകയുമായിരുന്നു.
അതേസമയം അബൂബക്കറിനെ എറണാകുളം ആലുവയിലെ മയക്കുമരുന്ന് ലോബി ചതിയില്‍ പെടുത്തിയതാണെന്ന വിവരം നേരത്തെ പുറത്തുവന്നിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Related News:

ലഹരി മരുന്ന് കേസില്‍ കുവൈത്തില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട അബൂബക്കറിനെ ചതിയില്‍ പെടുത്തിയത് ആലുവയിലെ മയക്കുമരുന്ന് ലോബി
കുവൈത്തില്‍ മയക്കുമരുന്ന് കടത്തിയ കേസില്‍ കാസര്‍കോട് സ്വദേശി ഉള്‍പെടെ 3 മലയാളികള്‍ക്ക് വധശിക്ഷ
Keywords : Kuwait, Jail, Kasaragod, Kerala, Gulf, Youth, Malayalee, Execution, Aboobacker Sideeque, Faisal, Shahul Hameed, Sukliya Sambath, Smuggling case: death sentences commuted to life imprisonment.