city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സത്യധാര ബഹ്‌റൈന്‍ ക്യാമ്പയിനു തുടക്കമായി

സത്യധാര ബഹ്‌റൈന്‍ ക്യാമ്പയിനു തുടക്കമായി
സത്യധാരാ ദൈ്വവാരിക പ്രചരണക്യാമ്പയിന്‍ കുയ്യാലില്‍ മഹ്മൂദ് ഹാജിയില്‍ നിന്ന് വരിസംഖ്യ സ്വീകരിച്ച്. അബ്ദുറസാഖ് നദ്‌വി ഉദ്ഘാടനം ചെയ്യുന്നു

മനാമ: എസ്.കെ.എസ്.എസ്.എഫ് മുഖപത്രമായ 'സത്യധാര' ദൈ്വവാരികയുടെ ബഹ്‌റൈന്‍ തല പ്രചരണങ്ങള്‍ക്ക് തുടക്കമായി. 'വിവേകിക്ക് കരുത്ത് വിപരീതങ്ങള്‍ക്ക് തിരുത്ത്' എന്ന പ്രമേയത്തില്‍ നടക്കുന്ന ക്യാമ്പയിന്‍ നവംബര്‍ 30 വരെ നീണ്ടു നില്‍ക്കും. മനാമ സമസ്താലയത്തില്‍ നടന്ന ചടങ്ങില്‍ കുയ്യാലില്‍ മഹ്മൂദ് ഹാജിയില്‍ നിന്ന് വരിസംഖ്യ സ്വീകരിച്ച് സമസ്ത കോ-ഓര്‍ഡിനേറ്റര്‍ അബ്ദുറസാഖ് നദ്‌വി ഉദ്ഘാടനം ചെയ്തു.
ബഹ്‌റൈനില്‍ പ്രസിദ്ധീകരണങ്ങള്‍ ലഭിക്കാനും വരിക്കാരാകാനും അതാതു ഏരിയാ കമ്മറ്റികളുമായോ മനാമയിലെ സമസ്താലയവുമായോ ബന്ധപ്പെടണമെന്ന് പ്രചരണ വിഭാഗം കണ്‍വീനര്‍ സഈദ് ഇരിങ്ങല്‍, ജനറല്‍ സെക്രട്ടറി ഉബൈദുല്ല റഹ്മാനി എന്നിവര്‍ അറിയിച്ചു. വിശദ വിവരങ്ങള്‍ക്ക്: 33842672, 33157197.

സമസ്ത കലര്‍ പുറത്തിറക്കി

സത്യധാര ബഹ്‌റൈന്‍ ക്യാമ്പയിനു തുടക്കമായി
സമസ്ത കേരള സുന്നി ജമാഅത്ത് ബഹ്‌റൈന്‍ പുറത്തിറക്കിയ കലണ്ടര്‍ മുഹമ്മദലി വളാഞ്ചേരിക്ക് കോപ്പി നല്‍കി സി.കെ.പി. അലി മുസ്‌ലിയാര്‍ പ്രകാശനം ചെയ്യുന്നു
മനാമ: സമസ്ത കേരള സുന്നി ജമാഅത്ത് ബഹ്‌റൈന്‍ ഘടകം 2012 ലെ കലണ്ടര്‍ പുറത്തിറക്കി. മനാമ സമസ്താലയത്തില്‍ നടന്ന ചടങ്ങില്‍ മുഹമ്മദലി വളാഞ്ചേരിക്ക് കോപ്പി നല്‍കി ബഹ്‌റൈന്‍ സമസ്ത പ്രസിഡന്റ് സി.കെ.പി. അലി മുസ്‌ലിയാര്‍ പ്രകാശനം ചെയ്തു. വി.കെ. കുഞ്ഞഹമ്മദ് ഹാജി, അബ്ദുല്‍ വാഹിദ്, കളത്തില്‍ മുസ്ഥഫ, ശഹീര്‍ കാട്ടാമ്പള്ളി, അബ്ദുറഹ് മാന്‍ ഹാജി, സലീം ഫൈസി, അബ്ദുറസാഖ് നദ് വി, ഉബൈദുല്ല റഹ് മാനി, അഷ്‌റഫ് കാട്ടില്‍ പീടിക, ശറഫുദ്ധീന്‍ മാരായമംഗലം, ലത്തീഫ് റഹ് മാനി, ശിഹാബ് കോട്ടക്കല്‍, ലത്വീഫ് ചേരാപുരം, ശംസുദ്ധീന്‍ പാനൂര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. 

Keywords: Campaign, SKSSF, Gulf, Bahrain



Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia