എയര്‍ കേരള യാഥാര്‍ത്ഥ്യമാക്കാന്‍ സമസ്ത, എസ്.കെ.എസ്.എസ്.എഫ് ആഹ്വാനം
Jul 23, 2012, 09:03 IST
മനാമ: എയര്‍ ഇന്ത്യ പ്രവാസികളോട് കാണിക്കുന്ന അവഗണനയിലും ഗള്‍ഫ് മേഖലയിലെ സര്‍വ്വീസുകള്‍ റദ്ദാക്കുന്നതിലും പ്രതിഷേധിച്ച് എയര്‍ ഇന്ത്യ ഡയരക്ടര്‍ ബോര്‍ഡംഗം രാജിവെച്ച പത്മശ്രീ എം.എ യൂസഫലിയുടെ ധീരമായ തീരുമാനത്തെ ബഹ്‌റൈന്‍ സമസ്ത-എസ്.കെ.എസ്.എസ്.എഫ് നാഷണല്‍ കമ്മറ്റികളും സംയുക്ത പ്രസ്താവനയിലൂടെ സ്വാഗതം ചെയ്തു.
യൂസഫലിയുടെ എയര്‍ കേരള പദ്ധതി വിജയിപ്പിക്കുവാന്‍ മുഴുവന്‍ പ്രവാസി സംഘടനകളും രംഗത്തിറങ്ങണമെന്നും സമസ്ത എസ്.കെ.എസ്.എഫ് കമ്മിറ്റി അഭ്യര്‍ത്ഥിച്ചു. എയര്‍ കേരള യാഥാര്‍ത്ഥ്യമാകാനുള്ള സാധ്യതകള്‍ ഏറെയുണ്ട്. 2004ലെ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതിയാണിത്. എയര്‍ കേരള വിജയിച്ചാല്‍ ഗള്‍ഫ് മലയാളികളുടെ യാത്രാപ്രശ്‌നത്തിന് ഒരളവുവരെ അറുതിവരുമെന്നും സമസ്ത-എസ്.കെ.എസ്.എസ്.എഫ് കമ്മിറ്റി അഭിപ്രായപ്പെട്ടു.

Keywords: Smastha, SKSSF, Yusuf Ali.M.A, Air Kerala, Gulf, Manama