ബഹ്‌റൈന്‍ എസ്.കെ.എസ്.എസ്.എഫ് 'അലിഫ്1433' ക്യാമ്പ് ശ്രദ്ധേയമായി
Dec 14, 2011, 07:00 IST
ബഹ്‌റൈനിലെ ഹൂറ സമസ്ത മദ്‌റസയില്‍ സംഘടിപ്പിച്ച
'അലിഫ് 1433' പ്രതിനിധി ക്യാ മ്പില്‍ (വലത്തു നിന്ന്)
സയ്യിദ് അസ്ഹര്‍ തങ്ങള്‍, സി.കെ.പി. അലി മുസ്‌ലിയാര്‍,
അബ്ദുറസാഖ് നദ്‌വി എന്നിവര്‍ സംസാരിക്കുന്നു
|
'സത്യസാക്ഷികളാവുക' എന്ന സമസ്ത സമ്മേളന പ്രമേയം അടിസ്ഥാനമാക്കി നടന്ന ക്യാമ്പിന്റെ സുപ്രധാന ഭാഗം നമ്മുടെ ആദര്‍ശം, സംഘടനാ സംഘാടനം എന്നീ സെഷനുളായിരുന്നു. ഇവയ്ക്ക് സി.കെ.പി. അലി മുസ്‌ലിയാര്‍, അബ്ദുറസാഖ് നദ്‌വി എന്നിവര്‍ നേതൃത്വം നല്‍കി.
എസ്.കെ.എസ്.എസ്.എഫിന്റെ ഓണ്‍ലൈന്‍ ക്ലാസ്സ് പരിചയം, ക്വിസ്സ് പ്രോഗ്രാം, സംഘടനാ പരിചയം തുടങ്ങിയ പരിപാടികള്‍ക്ക് എസ്.കെ.എസ്.എസ്.എഫ് ഐ.ടി വിങ് കണ്‍വീനര്‍ മജീദ് ചോലക്കോട് നേതൃത്വം നല്‍കി. ഹാശിം കോക്കല്ലൂര്‍, ശറഫൂദ്ധീന്‍ മാരായ മംഗലം, ശംസുദ്ധീന്‍ പാനൂര്‍, അബ്ദുല്‍ കരീം എന്നിവര്‍ വിവിധ ചടങ്ങുകള്‍ നിയന്ത്രിച്ചു.
ക്യാമ്പ് സയ്യിദ് അസ്ഹര്‍ തങ്ങള്‍ ഉല്‍ഘാടനം ചെയ്തു ഹംസ അന്‍വരി മോളൂര്‍, എസ്.എം. അബ്ദുല്‍ വാഹിദ്, കുന്നൊത്ത് കുഞ്ഞബ്ദുല്ലഹാജി .വികെ കുഞ്ഞഹമ്മദാജി. മുസ്തഫ കളത്തില്‍ അബ്ദുറഹ്മാന്‍ഹാജി രിഫ. ഷഹീര്‍ കട്ടാപള്ളി, അശ്‌റഫ് കാട്ടില്‍ പീടിക തുടങ്ങിയവര്‍ വിവിധ സെഷനുകളില്‍ സംബന്ധിച്ചു.
എസ്.കെ.എസ്.എസ്.എഫ് ജനറല്‍ സെക്രട്ടറി ഉബൈദുല്ല റഹ്മാനി കൊമ്പംകല്ല് സ്വാഗതവും സെക്രട്ടറി മുഹമ്മദ് വയനാട് നന്ദിയും പറഞ്ഞു.
Keywords: Manama, Gulf, SKSSF, Camp, Bahrain, Alif 1433