മയക്കു മരുന്ന് വ്യാപനം: മഹല്ലുകള്‍ ജാഗ്രത പാലിക്കണം- എസ് കെ എസ് എസ് എഫ് ഖത്തര്‍ കാസര്‍കോട് ജില്ലാ കമ്മിറ്റി
Apr 4, 2016, 10:00 IST
ദോഹ: (www.kasargodvartha.com 04/04/2016) ജില്ലയില്‍ പല സ്കൂളുകള്‍ പോലും കേന്ദ്രീകരിച്ചു മാഫിയ സംഘങ്ങളുടെ കഞ്ചാവ്, മയക്കു മരുന്ന് വ്യാപനം നടക്കുന്നുവെന്ന വാര്‍ത്തകള്‍ അത്യന്തം ഗൗരവമുള്ളതാണെന്നും, വിദ്യാര്‍ത്ഥികളെയും യുവാക്കളെയും വഴിതെറ്റിച്ചു ഒരു തലമുറയെ തന്നെ നശിപ്പിക്കുന്ന ഈ ദുരന്തത്തെ പ്രതിരോധിക്കാന്‍ മഹല്‍ കമ്മിറ്റികള്‍ ജാഗ്രത കാണിക്കണമെന്നും എസ് കെ എസ് എസ് എഫ് ഖത്തര്‍ കാസര്‍കോട് ജില്ലാ പ്രവര്‍ത്തക സമിതി യോഗം മഹല്ലുകളോട് അഭ്യര്‍ത്ഥിച്ചു.
നാട്ടിലെ സാമൂഹ്യ - സാംസ്കാരിക - സംഘടനകളെ സഹകരിപ്പിച്ചു ഈ കൊടിയ നാശത്തെ ചെറുക്കാനുള്ള പ്രയത്നത്തിന് മഹല്ലുകള്‍ മുന്‍ കൈയ്യടുക്കണം. ഭയാനകരമായ വിധത്തില്‍ മയക്കു മരുന്ന് ഉപയോഗം ചില കേന്ദ്രങ്ങളില്‍ വര്‍ധിച്ചു വരുന്നതായും ഇതിനു അടിമപ്പെടുന്നത് കൂടുതലും യുവാക്കളും വിദ്യര്ത്ഥികളുമാണ് എന്നുമുള്ള ചില പോലീസ് ഉദ്യോഗസ്ഥരുടെ വെളിപ്പെടുത്തലുകള്‍ ഞെട്ടലോടെയും ഭയ വിഹ്വലത യോടെയുമാണ് പ്രവാസി സമൂഹം കാണുന്നത്. കൃത്യമായ ബോധവത്കരണ പരിപാടികളും, സമഗ്രമായ അന്വേഷണവും നടത്തി ജില്ലയെ ലഹരി മുക്തമാക്കി മാറ്റിയെടുക്കാന്‍ സമൂഹത്തിലെ എല്ലാ തലങ്ങളിലുമുള്ള സംഘടനകളും വ്യക്തികളും സര്‍ക്കാര്‍ സംവിധാനങ്ങളും കൂട്ടായി പ്രവര്‍ത്തിക്കണമെന്നും യോഗം അഭ്യര്‍ത്ഥിച്ചു.
ജില്ലാ പ്രസിഡണ്ട് കെ എസ് അബ്ദുല്ല അധ്യക്ഷത വഹിച്ചു. സാദിഖ് പാക്യാര ഉദ്ഘാടനം ചെയ്തു. സത്താര്‍ മൗലവി പ്രാര്‍ത്ഥന നടത്തി. ജാവേദ് ഹുദവി, റഫീഖ് മാങ്ങാട്, നൂറുദ്ദീന്‍ എം കെ പടന്ന, ശരീഫ്, മുഹമ്മദ് കെ ബി ബായാര്‍, അഫ്സല് വി കെ പടന്ന, സിറാജുദ്ദീന് വി കെ, അഷ്റഫ് അബ്ദുല്ല, അഷ്റഫ് അബി, റഹീം ബായാര്‍, മുഹമ്മദ് അഷ്റഫ്, അബ്ദുല്ല ഒ പി, മുഹമ്മദ് സഫീര്‍ വി കെ പി, സൈനുല്‍ ആബിദ് ഉദിനൂര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി എം എ നാസര്‍ കൈതക്കാട് സ്വാഗതവും മൊയ്തു ബേക്കല്‍ നന്ദിയും പറഞ്ഞു.
Keywords : SKSSF, Ganja, Students, Gulf, Meeting, Qatar Committee.