പുസ്തക പ്രേമികള്‍ ഇനി ഷാര്‍ജയിലേക്ക് ഒഴുകും
Nov 3, 2014, 13:01 IST
-മാഹിന്‍ കുന്നില്‍
ദുബൈ: (www.kasargodvartha.com 03.11.2014) മുപ്പത്തി മൂന്നാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തക മേളക്ക് ബുധനാഴ്ച തുടക്കമാവും. വിപുലമായ സൗകര്യങ്ങളാണ് ലോക പുസ്തകോത്സവത്തിനായി ഷാര്‍ജ എക്സ്പോ സെന്റ്ററില്‍ ഒരുക്കിയിട്ടുള്ളത്. പതിനൊന്ന് ദിവസം നീണ്ടുനില്‍ക്കുന്ന പുസ്തക മേളയില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ആയിരത്തിലധികം പ്രസാധകര് ഈ മേളയില്‍ സംബന്ധിക്കും.
59 രാജ്യങ്ങളില്‍ നിന്നായി 210 ഭാഷയിലുളള പതിനാല് ലക്ഷം പുസ്തകങ്ങള്‍ മേളയില്‍ എത്തുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ. അന്താരാഷ്ട്ര പുസ്തക മേളക്കായി ഷാര്‍ജ എക്സ്പോ സെന്റ്റര്‍ ഒരുങ്ങിക്കഴിഞ്ഞു. നിരവധി സ്റ്റാളുകള്‍, മിനി സ്റ്റേജുകള്‍, കോണ്‍ഫറന്‍സ് ഹാളുകള്‍ തുടങ്ങിയവ ഒരുക്കിക്കഴിഞ്ഞു.
സാഹിത്യ-സാംസ്കാരിക ചര്‍ച്ചകള്‍, പ്രഭാഷണങ്ങള്‍, പുസ്തക പ്രകാശനം തുടങ്ങിയവ ഈ മേളയുടെ പ്രത്യേകതയാണ്. പുസ്തകം സ്വന്തമാക്കാനും പുസ്തക മേള ആസ്വദിക്കാനും എത്തുന്ന ശാരീരിക വിഷമങ്ങള്‍ അനുഭവിക്കുന്നവര്‍ക്കും പ്രായമായവര്‍ക്കും സംഘാടകര്‍ വീല്‍ചെയറുകളും ഒരുക്കിയിട്ടുണ്ട്.
വൈവിധ്യമാര്‍ന്ന പരിപാടികളോടെയാണ് നവംബര്‍ അഞ്ച് മുതല്‍ 15 വരെ ഷാര്‍ജ എക്സ്പോ സെന്റ്ററില്‍ അന്താരാഷ്ട്ര പുസ്തക മേള നടക്കുന്നത്. വെളളിയാഴ്ച ഉണ്ടായത് പോലെ പൊടിക്കാറ്റും മഴയും വരുമോ എന്ന ആശങ്കയും ഉണ്ട്.
ഓരോരുത്തര്‍ക്കും ഒരു പുസ്തകം എന്ന മുദ്രാവാക്യമാണ് ഈ മേളയില്‍ ഉയര്‍ത്തുന്നത്. കേരളത്തില്‍ നിന്നും നിരവധി പ്രമുഖരും പുസ്തക മേളക്കായി ഷാര്‍ജയില്‍ എത്തുന്നു. വായിക്കാനും അറിയാനുമുളള അപൂര്‍വ്വ നിമിഷങ്ങള്‍ക്കായി പുസ്തക പ്രേമികള്‍ ബുധനാഴ്ച മുതല്‍ ഷാര്‍ജ എക്സ്പോ സെന്റ്ററിലേക്ക് ഒഴുകും.
Also read:
കരയുന്ന കുഞ്ഞിനെ കൊളുത്തില്‍ തൂക്കിയ ഫോട്ടോ ഫെയ്സ്ബുക്കിലിട്ടു: 18 കാരിയായ മാതാവ് അറസ്റ്റില്‍

Keywords : Book Fest, Sharjah, Gulf, Dubai, Sharjah inter national Book Fest.
Advertisement:
Advertisement: