ശാന്തിഗിരി ആയൂര്‍വേദിക് കെയര്‍ സെന്റര്‍ ഉദ്ഘാടനം
Dec 24, 2011, 14:39 IST
ദുബൈ: ശാന്തിഗിരി ആയൂര്‍വേദ ആരോഗ്യ വിഭാഗത്തിന്റെ കീഴിലുള്ള 101-ാമത് കേന്ദ്രം ഞായറഴ്ച ദുബൈയില്‍ പ്രവര്‍ത്തനമാരംഭിക്കും. ദുബൈ കറാമ സെന്ററിലെ 314 -ാം നമ്പര്‍ ഫ്ളാറ്റില്‍ വൈകിട്ട് 5.30ന് പത്മശ്രീ ഡോ. ബി ആര്‍ ഷെട്ടിയാണ് ഉദ്ഘാടനം ചെയ്യുന്നത്.
ശാന്തിഗിരിയില്‍ ഗുരുവിന്റെ പര്‍ണശാല സമര്‍പ്പണത്തോടനുബന്ധിച്ച് നടത്തിയ മധ്യപൂര്‍വേഷ്യയിലെ ആരോഗ്യ പ്രശ്നങ്ങളും ഗവേഷണവും എന്ന വിഷയത്തില്‍ സെമിനാറില്‍ അവതരിപ്പിച്ച ഗവേഷണ പ്രബന്ധങ്ങളടങ്ങിയ സുവനീര്‍ സ്വാമി ഗുരുമിത്രന്‍ ജ്നാന തപസ്വി ചടങ്ങില്‍ പ്രകാശനം ചെയ്യും.
ദുബൈയെ കൂടാതെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലും അമേരിക്ക, ബ്രസീല്‍, സിംഗപ്പൂര്‍ എന്നിവിടങ്ങളിലും ശാന്തിഗിരിയുടെ ആയൂര്‍വേദ ചികിത്സാ കേന്ദ്രങ്ങളുണ്ട്. ശാന്തിഗിരി ഫൌണ്ടേഷന്‍ ചികിത്സാ രംഗത്ത് നടത്തുന്ന ഗവേഷണ ഫലങ്ങള്‍ ജനങ്ങളിലെത്തിക്കുക എന്നതാണ് ശാന്തിഗിരി ആയൂര്‍വേദ കേന്ദ്രങ്ങളിലൂടെ സാധ്യമാക്കുന്നത്. എല്ലാവിധ ആയൂര്‍വേദ ചികിത്സകളും പാരമ്പര്യ വിധിക്കനുസരിച്ച് ചെയ്യാനുള്ള മികച്ച സജ്ജീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു. ദുബൈയില്‍ 10 വര്‍ഷത്തിലധികം പ്രവര്‍ത്തന പരിചയമുള്ള ഡോ. സത്യനാണുവാണ് സെന്ററിലെ ചീഫ് കണ്‍സള്‍ട്ടന്റ്.
Keywords: Shanthigiri Centre, Dubai, Karama, Gulf