ദുബൈയില്‍ മുങ്ങിമരിച്ച ഷാക്കിറിന്റെ മൃതദേഹം തിങ്കളാഴ്ച നാട്ടിലെത്തിക്കും
May 6, 2018, 17:50 IST
ദുബൈ: (www.kasargodvartha.com 06.05.2018) ബീച്ചില്‍ കുളിക്കുന്നതിനിടെ മുങ്ങിമരിച്ച ചെങ്കള ഗ്രാമ പഞ്ചായത്തംഗം മുഹമ്മദ് തൈവളപ്പ്- സഫിയ ദമ്പതികളുടെ മകന്‍ ഷാക്കിര്‍ സെയ്ഫിന്റെ (24) മൃതദേഹം തിങ്കളാഴ്ച രാവിലെ നാട്ടിലെത്തിക്കും. തുടര്‍ന്ന് രാവിലെ 8.30 മണിയോടെ തൈവളപ്പ് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും. ഞായറാഴ്ച രാത്രി 11 മണിയോടെയുള്ള വിമാനത്തിലാണ് ദുബൈയില്‍ നിന്നും നാട്ടിലേക്ക് മൃതദേഹം കൊണ്ടുവരുന്നത്. സോനാപൂര്‍ എംബാം സെന്ററില്‍ ഞായറാഴ്ച വൈകിട്ടോടെ മയ്യത്ത് നിസ്‌കരിച്ച ശേഷമാണ് മൃതദേഹം കൊണ്ടുവരിക.
വ്യാഴാഴ്ച രാത്രി 11.30 മണിയോടെയാണ് ജുമൈറ ബീച്ചില്‍ കുളിക്കാനിറങ്ങിയ ഷാക്കിര്‍ മുങ്ങിമരിച്ചത്. സുഹൃത്തുക്കള്‍ക്കൊപ്പം ജോലി കഴിഞ്ഞ് ബീച്ചിലെത്തിയതായിരുന്നു. കുളിക്കാനിറങ്ങിയ മൂന്നു പേരാണ് അപകടത്തില്‍പെട്ടത്. ഇതില്‍ രണ്ടു പേരെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞെങ്കിലും ഷാക്കിര്‍ മരണപ്പെടുകയായിരുന്നു.
Related News:
ദുബൈയില്‍ സുഹൃത്തുക്കള്‍ക്കൊപ്പം കടലില്‍ കുളിക്കാനിറങ്ങിയ കാസര്‍കോട് സ്വദേശി മുങ്ങിമരിച്ചു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: news, Gulf, Dubai, Deadbody, Death, Kasaragod, Shakir's dead body to be brought Home land on Monday
< !- START disable copy paste -->
Keywords: news, Gulf, Dubai, Deadbody, Death, Kasaragod, Shakir's dead body to be brought Home land on Monday
< !- START disable copy paste -->