city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അമാസ്‌ക് വിഷന്‍ 2016: തയ്യല്‍ മെഷീന്‍ വിതരണത്തിന്റെ രണ്ടാം ഘട്ടം ഉദ്ഘാടനം ചെയ്തു

സന്തോഷ് നഗര്‍: (www.kasargodvartha.com 30.04.2016) അമാസ്‌ക് വിഷന്‍ 2016 ന്റെ സ്വയം തൊഴില്‍ പദ്ധതിയുടെ ഭാഗമായ തയ്യല്‍ മെഷീന്‍ വിതരണത്തിന്റെ രണ്ടാം ഘട്ട ഉദ്ഘാടനം അമാസ്‌ക് സൗദി വൈസ് ചെയര്‍മാന്‍ മുഹമ്മദ് നിര്‍വഹിച്ചു. ചെയര്‍മാന്‍ ശാഫി കെ എ അധ്യക്ഷത വഹിച്ചു.

കളഞ്ഞുകിട്ടിയ മൊബൈല്‍ ഫോണ്‍ ഉടമയെ കണ്ടെത്തി തിരിച്ചേല്‍പിച്ച ജാഫറിനെ അഭിനന്ദിച്ചു. തുടര്‍ന്ന് ഭാവിയല്‍ നടപ്പാക്കേണ്ട പദ്ധതികള്‍ ചെയര്‍മാന്‍ വിശദീകരിച്ചു. പുണ്യ റംസാനിന് 100ല്‍ പരം കുടുംബങ്ങള്‍ക്ക് ഒരു മാസത്തേക്കുള്ള സൗജന്യ റംസാന്‍ കിറ്റ്, സുന്നത്ത് കര്‍മ പദ്ധതി, നിര്‍ധനരായ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍, മഴക്കാല രോഗങ്ങള്‍ നേരിടാന്‍ സൗജന്യ ചികിത്സാ പദ്ധതികളുടെ അവലോകനവും നടന്നു.

ചടങ്ങില്‍ കണ്‍വീനര്‍ ഹനീഫ സ്വാഗതം പറഞ്ഞു. അമാസ്‌ക് യു എ ഇ കണ്‍വീനര്‍ മുനീര്‍, അമാസ്‌ക് സൗദി കണ്‍വീനര്‍ റിയാസ്, അമാസ്‌ക് ഭാരവാഹികള്‍ ഹൈപവര്‍ കമ്മിറ്റി അംഗങ്ങള്‍, മറ്റു യു എ ഇ പ്രതിനിധികള്‍, മെമ്പര്‍മാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

അമാസ്‌ക് വിഷന്‍ 2016: തയ്യല്‍ മെഷീന്‍ വിതരണത്തിന്റെ രണ്ടാം ഘട്ടം ഉദ്ഘാടനം ചെയ്തു


Keywords: Self Employment Plan, Inauguration, Mobile Phone, Students, Chairman, Study Material, Free Treatment, AMASC UAE Representatives, Convener, Tiler Machine.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia