ഗായിക രെഹ്‌ന സലീമിന് യാത്രയയപ്പ് നല്‍കി
Apr 15, 2014, 08:30 IST
ജിദ്ദ: (www.kasargodvartha.com 15.04.2014) ഗാനാലാപന മികവ് കൊണ്ട് സംഗീതാസ്വാദകരുടെ മനസില്‍ ഇടം നേടിയ രെഹ്‌നാ സലീമിന് ജിദ്ദയിലെ വിവിധ സംഘാടകരുടെ കൂട്ടായ്മയായ സൗഹൃദ വേദി യാത്രയയപ്പ് നല്‍കി. ഉപരി പഠനത്തിന് നാട്ടിലേക്ക് പോകുന്ന രെഹ്‌ന സലീം സൗദി അറേബ്യയുടെ വിവിധ വേദികളില്‍ തന്റെ സ്വരമാധുരികൊണ്ട് സദസിന്റെ ഹൃദയം കവര്‍ന്ന ഗായികയാണ്.
മലയാളികള്‍ സംഘടിപ്പിക്കുന്ന ഗാനമേളകളില്‍ മാത്രമല്ല ഇതര സംസ്ഥാനങ്ങളിലുള്ളവരുടേയും ബംഗ്‌ളാദേശ്, പാകിസ്ഥാന്‍, ശ്രീലങ്ക എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരുടെയും സംഗീത സദസുകളില്‍ സജീവ സാന്നിധ്യമാണ് രെഹ്‌ന സലീം.
മജീദ് നഹ, ഉസ്മാന്‍ ഇരുമ്പുഴി, ഉമ്മര്‍ അഞ്ചച്ചവിടി, ഉസ്മാന്‍ പാണ്ടിക്കാട്, മുസ്തു തോളൂര്‍ എന്നിവര്‍ സംസാരിച്ചു.
ജിദ്ദയിലെ ഹില്‍ടോപ് ഒഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച യാത്രയയപ്പ് ചടങ്ങില്‍ രെഹ്‌ന സലീം വിവിധ ഭാഷകളിലുള്ള ഗാനങ്ങളാലപിച്ച് സദസ്യരുടെ പ്രശംസ പിടിച്ചുപറ്റുകയും ചെയ്തു. മന്‍സൂര്‍ എടവണ്ണ, അഷ്‌റഫ് വലിയോറ, നൂഹ് ബീമാപള്ളി, വിപിന്‍, ഫര്‍സാന അഷ്‌റഫ്, ഹരീഷ്, അനന്ദ കൃഷ്ണന്‍ റിയാദില്‍ നിന്നെത്തിയ ഷെഹിന്‍സ, നൂനു സുല്‍താന തുടങ്ങിയവര്‍ ഗാനങ്ങളാലപിച്ചു.
അഷ്‌റഫ് വലിയോറ, മുസ്തഫ മലയില്‍, സലീം വാണിയമ്പലം എന്നിവര്‍ രെഹ്‌ന സലീമിന് ഉപഹാരം സമര്‍പ്പിച്ചു. ഹസന്‍ യാമഹ പരിപാടിക്ക് നേതൃത്വം നല്‍കി.
Also Read:
ഏഴ് കുട്ടികളെ കൊന്ന മാതാവ് അറസ്റ്റില്‍
Keywords: Gulf, Jiddah, Singer, Rehna Saleem, Send Off, Heart, Malayalees, Bangladesh, Pakistan, Srilanka, Majeed, Hilltop Auditorium, Language, Songs, Leadership,
Advertisement:

- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067