ഖത്തറില്‍മരിച്ച സീതികുഞ്ഞിയുടെ മൃതദേഹം ബുധനാഴ്ച നാട്ടിലെത്തിക്കും
Oct 27, 2015, 15:44 IST
ദോഹ: (www.kasargodvartha.com 27/10/2015) ഖത്തറില്‍മരിച്ച മഞ്ചേശ്വരം കുഞ്ചത്തൂരിലെ സീതികുഞ്ഞി (61) യുടെ മൃതദേഹം ബുധനാഴ്ച നാട്ടിലെത്തിക്കും. ദോഹ അഹമ്മദ് ആശുപത്രിയില്‍ നടപടി പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം പുലര്‍ച്ചെ 1.40 ലുള്ള ഖത്തര്‍ എയര്‍വേസ് വിമാനത്തില്‍ കോഴിക്കോട് കരിപ്പൂര്‍ വിമാനത്തവളത്തിലേക്ക് കൊണ്ടുപോകും. രാവിലെ ഏഴ് മണിയോടെ കരിപ്പൂരിലെത്തുന്ന മൃതദേഹം ആമ്പുലന്‍സില്‍ കുഞ്ചത്തൂരിലേക്ക് കൊണ്ടുപോകും.
സീതികുഞ്ഞിയുടെ മരണത്തില്‍ ഖത്തറിലുള്ള കുടുംബാംഗങ്ങളും സുഹൃത്തുക്കളും ചൊവ്വാഴ്ച രാത്രി 8.30 ന് മയ്യത്ത് നിസ്‌ക്കാരം നടത്താനും തീരുമാനിച്ചിട്ടുണ്ട്. ഖത്തര്‍ കെ എം സി സി മയ്യത്ത് പരിപാലന കമ്മിറ്റിയുടെ നേതൃത്വത്തിലാണ് മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയത്. ഇക്കഴിഞ്ഞ ഒക്ടോബര്‍ 19നാണ് സീതിക്കുഞ്ഞി ഹൃദയാഘാതത്തെതുടര്‍ന്ന് മരിച്ചത്. 33 വര്‍ഷമായി ഖത്തര്‍ മുന്‍സിപ്പാലിറ്റിയില്‍ ജോലിചെയ്തുവരികയായിരുന്നു.
Keywords: Qatar, Gulf, Kunjathoor, KMCC, Obituary, Kerala, Seethikunhi,
സീതികുഞ്ഞിയുടെ മരണത്തില്‍ ഖത്തറിലുള്ള കുടുംബാംഗങ്ങളും സുഹൃത്തുക്കളും ചൊവ്വാഴ്ച രാത്രി 8.30 ന് മയ്യത്ത് നിസ്‌ക്കാരം നടത്താനും തീരുമാനിച്ചിട്ടുണ്ട്. ഖത്തര്‍ കെ എം സി സി മയ്യത്ത് പരിപാലന കമ്മിറ്റിയുടെ നേതൃത്വത്തിലാണ് മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയത്. ഇക്കഴിഞ്ഞ ഒക്ടോബര്‍ 19നാണ് സീതിക്കുഞ്ഞി ഹൃദയാഘാതത്തെതുടര്‍ന്ന് മരിച്ചത്. 33 വര്‍ഷമായി ഖത്തര്‍ മുന്‍സിപ്പാലിറ്റിയില്‍ ജോലിചെയ്തുവരികയായിരുന്നു.
Related News:
കാസര്‍കോട് സ്വദേശി ഖത്തറില്‍ മരിച്ചു