സീതിഹാജി സ്മാരക ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
Feb 22, 2016, 11:00 IST
ദുബൈ: (www.kasargodvartha.com 22.02.2016) പ്രവാസ ലോകത്തെ സോക്കര്‍ പ്രേമികള്‍ക്ക് ഫുട്ബാള്‍ മാമാങ്കം ഒരുക്കി ദുബൈ കെ എം സി സി മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന പത്താമത് സീതിഹാജി സ്മാരക ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.
ഫെബ്രുവരി 26 നു ഉച്ചക്ക് മൂന്ന് മണിക്ക് ദുബൈ സ്‌കൗട്ട് മിഷന്‍ ഗ്രൗണ്ടില്‍ തുടക്കം കുറിക്കുന്ന ഫുട്ബാള്‍ മാമാങ്കത്തില്‍ കേരളത്തിലെ പ്രമുഖ ക്ലബുകളായ ടൈറ്റാനിയം, വിവ കേരള, കെ എസ് ഇ ബി, എസ് ബി ടി എന്നീ ടീമുകള്‍ക്ക് വേണ്ടി കളിച്ച പ്രമുഖ കളിക്കാര്‍ അണിനിരക്കുന്ന യു എ ഇയിലെ പ്രബലരായ ടീമുകള്‍ പങ്കെടുക്കും.
കഴിഞ്ഞ വര്‍ഷങ്ങളില്‍ ഉണ്ടായ വന്‍ ജനപങ്കാളിത്തം പരിഗണിച്ച് ഇത്തവണ വിപുലമായ ഒരുക്കങ്ങളാണ് സംഘാടകസമിതി ഒരുക്കിയിട്ടുള്ളത്. ടൂര്‍ണമെന്റിന്റെ ഫിക്‌സ്ച്ചര്‍ ഫെബ്രുവരി 23 ന് രാത്രി എട്ടുമണിക്ക് ദുബൈ കെ എം സി സി ആസ്ഥാനത്ത് വെച്ച് നടക്കും. എല്ലാ ടീം മാനേജര്‍മാരും കൃത്യസമയത്ത് എത്തിച്ചേരണമെന്ന് സംഘാടകര്‍ അറിയിച്ചു.
Keywords: Memorial, Football tournament, Dubai, Dubai-KMCC, Malappuram, Gulf.