Fraudsters Arrested | ഹജ്ജ് സംബന്ധമായ സേവനങ്ങള്‍ വാഗ്ദാനം ചെയ്ത് കബളിപ്പിച്ചതായി പരാതി; സഊദിയില്‍ 15 പേര് അറസ്റ്റില്‍
റിയാദ്: (www.kasargodvartha.com) സഊദിയില്‍ ഹജ്ജിന്റെ പേരില്‍ തട്ടിപ്പ് നടത്തിയെന്ന പരാതിയില്‍ 15 പേര് അറസ്റ്റില്‍. ഹജ്ജുമായി ബന്ധപ്പെട്ടുള്ള സേവനങ്ങള്‍ വാഗ്ദാനം ചെയ്ത് കബളിപ്പിച്ചെന്ന പരാതിയില്‍ 15 പേരെ രണ്ട് വ്യത്യസ്ത നീക്കങ്ങളിലൂടെ സഊദി അധികൃതര്‍ അറസ്റ്റ് ചെയ്തതായി സഊദിയുടെ ഔദ്യോഗിക ന്യൂസ് ഏജന്‍സി (എസ് പി എ) റിപോര്‍ട് ചെയ്തു.
അനധികൃത ഹജ്ജുമായി ബന്ധപ്പെട്ട സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്ന സംശയാസ്പദമായ വെബ്സൈറ്റുകള്‍ക്കും സോഷ്യല്‍ മീഡിയ അകൗണ്ടുകള്ക്കുമെതിരെ ഹജ്ജ്, ഉംറ മന്ത്രാലയം നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.
ഹജ്ജ് ഉള്‍പെടെയുള്ള വ്യാജ സേവനങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതിന് വിവിധ രാജ്യക്കാരായ ഏഴ് പേരെയും മക്ക പൊലീസ് അറസ്റ്റ് ചെയ്തു. മക്കയിലേക്ക് തീര്‍ത്ഥാടകര്‍ക്ക് വ്യാജ ഗതാഗത സേവനങ്ങള്‍ വാഗ്ദാനം ചെയ്ത ഏഴ് പ്രവാസികളെ ഒരു പ്രത്യേക നീക്കത്തിലൂടെയാണ് റിയാദ് പൊലീസ് കസ്റ്റഡിയിലെടുത്തതെന്ന് മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തു.
വ്യാജ ഹജ്ജ് കാപെയ്നുകള് പ്രോത്സാഹിപ്പിക്കുന്നതിനായി റിയാദില്‍ ലൈസന്‍സില്ലാത്ത വെബ്സൈറ്റ് നടത്തിയതിന് മറ്റൊരു പ്രവാസിയേയും കസ്റ്റഡിയിലെടുത്തു. തട്ടിപ്പുകാരെ കസ്റ്റഡിയിലെടുത്ത് പബ്ലിക് പ്രോസിക്യൂഷന് കൈമാറി.
പുണ്യസ്ഥലങ്ങളിലേക്കും ഹോടെലുകളിലേക്കും ഗതാഗതസൗകര്യം നല്‍കുമെന്നും തീര്‍ഥാടകര്‍ക്ക് ബലി അര്പിക്കാന് സുരക്ഷിതമായ അവസരം നല്‍കുമെന്നുമാണ് ഇത്തരം നിയമവിരുദ്ധമ ഓന്ലൈന് പരസ്യങ്ങളില്‍ പറഞ്ഞിരിക്കുന്നതെന്ന് എസ് പി എ പ്രസ്താവനയില്‍ പറഞ്ഞു.
Keywords: News,World,international,Riyadh,Gulf,arrest,Fraud,Top-Headlines,Saudi Arabia, Police, Saudi Police arrest 15 Hajj fraudsters