ആഭ്യന്തര വിമാനയാത്രയ്ക്ക് 2020 മുതല്‍ 10 റിയാല്‍ ഫീസ് ഈടാക്കും; ജനുവരി ഒന്നുമുതല്‍ പ്രാബല്യത്തില്‍
Nov 3, 2019, 11:16 IST
ജിദ്ദ: (www.kasargodvartha.com 03.11.2019) ആഭ്യന്തര വിമാനയാത്രയ്ക്ക് 2020 മുതല്‍ ഫീസ് ഈടാക്കാനൊരുങ്ങി സൗദി അറേബ്യ. സൗദിയിലെ ആഭ്യന്തര വിമാന സര്‍വിസുകളില്‍ വരികയും പോകുകയും ചെയ്യുന്ന മുഴുവന്‍ യാത്രക്കാരില്‍ നിന്നും ഫീസ് ഈടാക്കാന്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി തീരുമാനിച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
പുതിയ നിയമം ജനുവരി ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരും. വിമാന കമ്പനികളിലൂടെയായിരിക്കും ഫീസ് സമാഹരിക്കുക. ഇതിനായി വിമാന കമ്പനികളും വിമാനത്താവള ഓഫിസിന് കീഴിലെ ധനകാര്യ സ്ഥാപനവും തമ്മില്‍ ഏകോപനം ഉണ്ടായിരിക്കും. മുലകുടിക്കുന്ന കുഞ്ഞുങ്ങള്‍, വിമാന കമ്പനിക്ക് കീഴിലെ പൈലറ്റുമാര്‍, എയര്‍ലൈന്‍സ് എഞ്ചിനീയര്‍മാര്‍, എയര്‍ കണ്ട്രോളര്, ടെക്ഷനീഷ്യന്മാര്, ട്രാന്‍സിറ്റ് യാത്രക്കാര്‍ എന്നിവര്‍ക്ക് ഫീസ് ബാധകമല്ല.
എയര്‍പോര്‍ട്ട് ലോഞ്ചുകളും അനുബന്ധ സൗകര്യങ്ങളും ഉപയോഗിക്കുന്നതിനുള്ള ഫീസായാണ് 10 റിയാല്‍ ഈടാക്കുന്നത്. എയര്‍പോര്‍ട്ടുകളിലെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനും സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുമുള്ള പദ്ധതികള്‍ക്ക് പണം കണ്ടെത്തുക എന്ന ലക്ഷ്യം കൂടി പദ്ധതിക്ക് പിന്നിലുണ്ട്. ഒരോ മൂന്നു വര്‍ഷവും ഫീസ് പുനഃപരിശോധനക്ക് വിധേയമാക്കും. ഫീസ് കുറയുകയോ, കൂടുകയോ ചെയ്യും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Gulf, news, Saudi Arabia, Airport, Air-ticket, Report, Saudi civil aviation authority to impose new airport charge < !- START disable copy paste -->