Nurse Attacked | സഊദിയില്‍ ആശുപത്രിയില്‍ നഴ്‌സിനെ മര്‍ദിച്ച സംഭവം; യുവാവ് അറസ്റ്റില്‍
റിയാദ്: (www.kasargodvartha.com) സഊദി അറേബ്യയിലെ അസീര്‍ പ്രവിശ്യയിലുള്ള മജാരിദ ജനറല്‍ ആശുപത്രിയില്‍ നഴ്‌സിനെ മര്‍ദിച്ച സംഭവത്തില്‍ സ്വദേശി യുവാവിനെ അറസ്റ്റ് ചെയ്തു. ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ ജോലി ചെയ്യുന്ന സ്വദേശി നഴ്‌സിനെയാണ് യുവാവ് മര്‍ദിക്കുകയും തറയിലൂടെ വഴിച്ചിഴക്കുകയും ചെയ്തതെന്ന് പൊലീസ് പറഞ്ഞു.
നഴ്‌സിനെ ആക്രമിക്കുകയും നിലത്തുകൂടി വഴിച്ചിഴക്കുകയും ചെയ്യുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ആക്രമണത്തിനിരയായ നഴ്‌സ് ഉച്ചത്തില്‍ നിലവിളിക്കുകയും പരിസരത്തുണ്ടായിരുന്നവരുടെ സഹായം തേടുകയും ചെയ്തു. ആശുപത്രിയിലുണ്ടായിരുന്ന മറ്റുള്ളവര്‍ ഇടപെട്ടാണ് സൗദി യുവാവിനെ പിടിച്ചുമാറ്റിയതെന്നും പൊലീസ് വ്യക്തമാക്കി.
ഇയാളെ ഉടന്‍ തന്നെ സുരക്ഷാ വകുപ്പുകള്‍ ഇടപെട്ട് അറസ്റ്റ് ചെയ്ത് ലോകപിലേക്ക് (Lock up) മാറ്റി. നഴ്‌സിന് മര്‍ദനമേറ്റ സംഭവത്തില്‍ പ്രാഥമിക അന്വേഷണം പൂര്‍ത്തിയായതായി മജാരിദ ഗവര്‍ണറേറ്റിലെ അണ്ടര്‍ സെക്രട്ടറി താമിര്‍ ബിന്‍ നായിഫ് അല്‍ ബഖമി അറിയിച്ചു. സഊദിയില്‍ ആരോഗ്യ പ്രവര്‍ത്തകരെ അസഭ്യം പറയുകയോ ശാരീരികമായി ആക്രമിക്കുകയോ ചെയ്താല്‍ 10 വര്‍ഷം വരെ ജയില്‍ ശിക്ഷയും 10 ലക്ഷം റിയാല്‍ വരെ (രണ്ട് കോടി ഇന്‍ഡ്യന്‍ രൂപ) പിഴയോ ലഭിക്കും.
Keywords: Riyadh, Saudi Arabia, news, Gulf, World, Top-Headlines, arrest, Crime, Nurse, Attack, Police, hospital, Saudi arrested for attacking nurse in Al-Majaridah hospital.