Driving | സഊദിയില്‍ സന്ദര്‍ശന വിസയിലെത്തുന്നവര്‍ക്ക് വാഹനങ്ങള്‍ ഓടിക്കാന്‍ അനുമതി; നിയമം പ്രാബല്യത്തില്‍
റിയാദ്: (www.kasargodvartha.com) സഊദി അറേബ്യയില്‍ സന്ദര്‍ശന വിസയിലെത്തുന്നവര്‍ക്ക് വാഹനങ്ങള്‍ ഓടിക്കാന്‍ അനുമതി. ഇതുസംബന്ധിച്ച് നിയമം പ്രാബല്യത്തില്‍ വന്നു. ഡയറക്ടറേറ്റ് ഓഫ് പബ്ലിക് സെക്യൂരിറ്റിക്ക് കീഴില്‍ വരുന്ന ജനറല്‍ ട്രാഫിക് ഡിപാര്‍ട്മെന്റ് ഇത് സംബന്ധിച്ച സേവനം തുടങ്ങി. ആഭ്യന്തര മന്ത്രാലയത്തിന്റെ ഇലക്ട്രോണിക് പ്ലാറ്റ്ഫോമായ 'അബ്ഷിര്‍' വഴിയുള്ള സേവനമാണിത്.
വാടകക്ക് വാഹനങ്ങള്‍ നല്കുന്ന കംപനികളുടെ അബ്ഷിര്‍ സംവിധാനത്തില്‍ സഊദിയില്‍ പ്രവേശിക്കുന്ന സമയത്ത് സന്ദര്‍ശകരുടെ പാസ്പോര്‍ടില്‍ രേഖപ്പെടുത്തുന്ന ബോര്‍ഡര്‍ നമ്പര്‍ ഉപയോഗിച്ച് എളുപ്പത്തില്‍ ഡ്രൈവിങ് അനുമതി ലഭ്യമാക്കാം. അബ്ശിര്‍ പ്ലാറ്റ്ഫോമിലൂടെ ഈ മാസം 14ന് പ്രഖ്യാപിച്ച അഞ്ച് പുതിയ ഓണ്‍ലൈന്‍ സേവനങ്ങളിലൊന്നാണിത്. ഇത് പ്രകാരം സഊദി അറേബ്യയിലെത്തുന്ന സന്ദര്‍ശകര്‍ക്ക് കാര്‍ വാടകയ്ക്ക് എടുത്ത് ഓടിക്കാം.
ഇതിനായി സന്ദര്‍ശകര്‍ മന്ത്രാലയം ഓഫീസുകളില്‍ പോയി അനുമതി വാങ്ങേണ്ടതില്ല. കാര്‍ റെന്റല്‍ കംപനികള്‍ക്ക് ഓണ്‍ലൈനായി തന്നെ നടപടികള്‍ പൂര്‍ത്തീകരിച്ച് നല്‍കാനാവും. അയല്‍ രാജ്യമായ ഖത്വറില്‍ നടക്കുന്ന ഫിഫ ലോകകപ് മത്സരങ്ങള്‍ വീക്ഷിക്കാനായി എത്തിയ ആരാധകര്‍ക്കും പുതിയ സേവനം പ്രയോജനപ്പെടുത്താം.
Keywords: Riyadh, news, Gulf, World, Top-Headlines, Saudi Arabia: Visitors can easily rent vehicles online through Absher .