കോവിഡ്; ഇന്ത്യ, യുഎഇ ഉള്‍പ്പെടെ 20 രാജ്യങ്ങള്‍ക്ക് യാത്രാവിലക്കേര്‍പ്പെടുത്തി സൗദി
ദമാം: (www.kasargodvartha.com 03.02.2021) കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ, യുഎഇ ഉള്‍പ്പെടെ 20 രാജ്യങ്ങള്‍ക്ക് യാത്രാവിലക്കേര്‍പ്പെടുത്തി സൗദി അറേബ്യ. ബുധനാഴ്ച രാത്രി ഒമ്പത് മണി മുതല്‍ 20 രാജ്യങ്ങളില്‍നിന്നുള്ളവര്‍ സൗദിയിലേക്ക് നേരിട്ട് പ്രവേശിക്കുന്നത് വിലക്കി അഭ്യന്തര മന്ത്രാലയം ഉത്തരവിറക്കി.
പൗരന്മാരല്ലാത്തവര്, നയതന്ത്രജ്ഞര്‍, ആരോഗ്യ പരിശീലകര്‍, അവരുടെ കുടുംബങ്ങള്‍ എന്നിവര്‍ക്ക് രാജ്യത്തേക്ക് പ്രവേശനം അനുവദിക്കുന്നത് താല്‍ക്കാലികമായി നിര്ത്തിവക്കുന്നതായാണ് അറിയിപ്പ്. സൗദിയിലേക്ക് ഇന്ത്യയ്ക്ക് പുറമെ യുഎഇ, തുര്‍ക്കി, അര്‍ജന്റീന, ജര്‍മനി, ഈജിപ്ത്, ലെബനന്, ജപ്പാന്, ഇറ്റലി, പാക്കിസ്ഥാന്, ബ്രസീല്‍, പോര്‍ച്ചുഗല്‍, സ്വീഡന്, ഫ്രാന്‍സ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് താത്കാലികമായി പ്രവേശിക്കാനാകില്ല.