city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഇത്തവണ 65 വയസിന് താഴെ പ്രായമുള്ളവര്‍ക്ക് മാത്രമായിരിക്കും ഹജിന് അനുമതി

മക്ക: (www.kasargodvartha.com 10.04.2022) ഇത്തവണ 65 വയസിന് താഴെ പ്രായമുള്ളവര്‍ക്കു മാത്രമായിരിക്കും ഹജിന് അനുമതി. ഹജ് ഉംറ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. വിദേശ തീര്‍ഥാടകരും ആഭ്യന്തര തീര്‍ഥാടകരും ഉള്‍പെടെയുള്ള 10 ലക്ഷം പേര്‍ക്ക് ഇത്തവണ അനുമതി നല്‍കും. ഓരോ രാജ്യത്തിനുമുള്ള ക്വാടകള്‍ ഉടന്‍ പ്രഖ്യാപിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.

അതേസമയം തീര്‍ഥാടകര്‍ സഊദി ആരോഗ്യ മന്ത്രാലയത്തിന്റെ അംഗീകാരമുള്ള കോവിഡ്19 വാക്‌സിന്‍ ഡോസ് പൂര്‍ത്തിയാക്കണം. വിദേശ തീര്‍ഥാടകര്‍ പുറപ്പെടുന്നതിന് 72 മണിക്കൂറിനിടയില്‍ എടുത്ത കോവിഡ് നെഗറ്റീവ് സര്‍ടിഫികറ്റ് ഹാജരാക്കുകയും വേണം. തീര്‍ഥാടകര്‍ തങ്ങളുടെ ആരോഗ്യവും സുരക്ഷിതത്വവും കാത്തുസൂക്ഷിക്കുന്നതിനായി മുന്‍കരുതല്‍ നടപടികള്‍ പാലിക്കേണ്ടതിന്റെയും നിര്‍ദേശങ്ങള്‍ പാലിക്കേണ്ടതിന്റെയും ആവശ്യകത ഹജ് ഉംറ മന്ത്രാലയം വ്യക്തമാക്കി.

ഇത്തവണ 65 വയസിന് താഴെ പ്രായമുള്ളവര്‍ക്ക് മാത്രമായിരിക്കും ഹജിന് അനുമതി

Keywords:  Makha, News, Top-Headlines, Gulf, World, Saudi Arabia, Vaccinations, COVID-19, Saudi Arabia sets limit of 1m Hajj pilgrims this year.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia