Devotee Died | സഊദിയില്‍ മലയാളി ഉംറ തീര്‍ഥാടക മരിച്ചു
Oct 25, 2022, 19:04 IST
റിയാദ്: (www.kasargodvartha.com) സഊദി അറേബ്യയില്‍ മലയാളി ഉംറ തീര്‍ഥാടക മരിച്ചു. കോഴിക്കോട് ഫറോക് കോടമ്പുഴ സ്വദേശിനി ഉമ്മയ്യ കണ്ണംപറമ്പത്ത് (80) ആണ് മരിച്ചത്. ശ്വാസകോശ രോഗം മൂര്‍ച്ഛിച്ച് മൂന്നാഴ്ചയായി ജിദ്ദ നാഷനല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
ഒരു മാസം മുമ്പ് സന്ദര്‍ശക വിസയില്‍ രണ്ട് പെണ്‍മക്കളുടെ കൂടെ ഉംറ നിര്‍വഹിക്കാനെത്തിയതായിരുന്നു. ഉംറയും മദീന സന്ദര്‍ശനവും പൂര്‍ത്തിയാക്കിയ ശേഷമാണ് അസുഖം മൂര്‍ച്ഛിക്കുന്നത്. ഇവരുടെ ഭര്‍ത്താവ് തൊണ്ടിയില്‍ അബ്ദുറഹ് മാന്‍ ആറ് മാസം മുമ്പാണ് മരിച്ചത്. മക്കള്‍: സറീന, ഹസീന, അശ്‌റഫ്, മഹജ.
Keywords: Riyadh, news, Gulf, World, Top-Headlines, Death, Treatment, visit, Woman, Saudi Arabia: Malayali woman died.