Accident | സഊദിയില്‍ വാഹനാപകടം; മലയാളി യുവാവിന് ദാരുണാന്ത്യം
റിയാദ്: (www.kasargodvartha.com) വാഹനാപകടത്തില്‍ മലയാളി യുവാവിന് ദാരുണാന്ത്യം. സഊദി അറേബ്യയുടെ വടക്കുപടിഞ്ഞാറന്‍ മേഖലയിലെ തബൂക്കിനടുത്ത് ദുബയിലാണ് അപകടം നടന്നത്. കോഴിക്കോട് തിരുവമ്പാടി പെരുമാലിപ്പടി ഓത്തിക്കല്‍ ജോസഫിന്റെയും ബോബിയുടേയും മകന്‍ ഷിബിന്‍ ജോസഫ് (30) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകീട്ട് തബൂക്-യാംബു റോഡില്‍ ദുബ എന്ന സ്ഥലത്ത് വച്ച് ഇദ്ദേഹം സഞ്ചരിച്ചിരുന്ന വാഹനത്തില്‍ ട്രക് വന്നിടിച്ചായിരുന്നു അപകടമെന്നാണ് റിപോര്‍ട്.
ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തബൂക് ആസ്ട്ര കംപനിയിലെ ബേകറി വിഭാഗത്തില്‍ ജോലിചെയ്തിരുന്ന ഇദ്ദേഹം തമ്പലമണ്ണ ചക്കുംമൂട്ടില്‍ കുടുംബാംഗമാണ്.
ഭാര്യ: ഡോണ (നഴ്‌സ്, ഇഎംഎസ് സഹകരണ ആശുപത്രി മുക്കം). സഹോദരങ്ങള്‍: ഷിനി, ഷിന്റോ. ദുബ ജനറല്‍ ആശുപത്രി മോര്‍ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം നാട്ടില്‍ കൊണ്ടുപോകും.
Keywords: Riyadh, news, Gulf, World, Accident, Death, Saudi Arabia: Malayali man died in road accident.