Died | നാട്ടില്‍ പോകേണ്ട ദിവസം മുറിയില്‍ കുഴഞ്ഞുവീണു; സഊദിയില്‍ മലയാളി യുവാവ് മരിച്ചു
Mar 11, 2023, 17:38 IST
റിയാദ്: (www.kasargodvartha.com) മലയാളി യുവാവ് കുഴഞ്ഞുവീണ് മരിച്ചു. തൃശൂര്‍ ജില്ലയിലെ പഴുവില്‍ അറയിലകത്ത് അബ്ദുര്‍ റഹ് മാന്റെ മകന്‍ അന്‍ശാദ് (31) ആണ് മരിച്ചത്. സഊദി അറേബ്യയില്‍ നാല് വര്‍ഷമായി അന്‍ശാദ് നാട്ടിലേക്ക് പോകാനിരുന്ന ദിവസം റൂമില്‍ കുഴഞ്ഞുവീഴുകയായിരുന്നു എന്നാണ് വിവരം.
സഊദി കിഴക്കന്‍ പ്രവിശ്യയിലെ ഖത്വീഫില്‍ ആശുപത്രിയില്‍ രണ്ടാഴ്ചയായി ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്. ആശുപത്രിയിലായ മകന്റെ അരികില്‍ രണ്ട് ദിവസം മുമ്പ് പിതാവ് നാട്ടില്‍ നിന്നും എത്തിയിരുന്നു. മാതാവ്: ആഇശ. പ്ലസ് വണ്‍ വിദ്യാര്‍ഥി അന്‍സിയ ആണ് ഏക സഹോദരി.
Keywords: Riyadh, News, Gulf, World, Death, Top-Headlines, Expat, Saudi Arabia: Malayali expat collapsed and died.