Died | സഊദി അറേബ്യയില്‍ മലയാളി വൈദ്യുതാഘാതമേറ്റ് മരിച്ചു
Jun 23, 2023, 17:57 IST
റിയാദ്: (www.kasargodvartha.com) മലയാളി വൈദ്യുതാഘാതമേറ്റ് മരിച്ചു. കൊല്ലം പള്ളിമുക്ക് കാവല്‍പ്പുര സ്വദേശി ജമാല്‍ സലീം ആണ് മരിച്ചത്. അല്‍ഹസയിലെ താമസസ്ഥലത്തുവച്ച് വൈദ്യുതാഘാതമേല്‍ക്കുകയായിരുന്നു. തുടര്‍ന്ന്, കൂടെയുള്ളവര്‍ അല്‍ഹസ അല്‍മന ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
അല്‍ഹസ ഷാറെ സിത്തീനില്‍ ആയിരുന്നു ജമാല്‍ സലിം താമസിച്ചിരുന്നത്. ഭാര്യയും രണ്ടു കുട്ടികളും അടങ്ങുന്നതാണ് അദ്ദേഹത്തിന്റെ കുടുംബം. ജമാല്‍ സലീമിന്റെ നിര്യാണത്തില്‍ നവയുഗം കേന്ദ്രകമിറ്റി ദുഃഖം രേഖപ്പെടുത്തി.
Keywords: Riyadh, News, World, Death, Saudi Arabia, Obituary, Saudi Arabia: Man electrocuted to death.