Accident | സഊദിയില്‍ വാഹനാപകടം; പ്രവാസി മലയാളിക്ക് ദാരുണാന്ത്യം
റിയാദ്: (www.kasargodvartha.com) സഊദിയില്‍ വാഹനാപകടത്തില്‍ പ്രവാസി മലയാളിക്ക് ദാരുണാന്ത്യം. മലപ്പുറം മേലാറ്റൂര്‍ എടപ്പറ്റ സ്വദേശി മുട്ടുപാറ യൂസുഫ് (43) ആണ് മരിച്ചത്. റിയാദ് നഗരത്തിലേക്കുള്ള പ്രവേശന കവാടത്തിന് ഏതാനും കിലോമീറ്റര്‍ അകലെയാണ് മിനി ട്രകും ട്രെയ്‌ലറും കൂട്ടിയിടിച്ച് അപകടം നടന്നത്.
റിയാദില്‍ കെന്‍സ് എന്ന കമ്പനിയില്‍ ഡ്രൈവറായ യുവാവ് മിനി ട്രകില്‍ ദമ്മാമില്‍ സാധനങ്ങളെത്തിച്ച് വിതരണം ചെയ്ത ശേഷം മടങ്ങുന്നതിനിടെയാണ് അപകടം. യൂസുഫ് സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു. ഉടന്‍ സ്ഥലത്തെത്തിയ പൊലീസ് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. അപകട വിവരം കംപനിയധികൃതരെ അറിയിക്കുകയും ചെയ്തു.
പിതാവ്: ബീരാന്‍, മുണ്ടക്കോട്ടെ ചുണ്ടങ്ങ മറിയയാണ് മാതാവ്. ഭാര്യ: ഐനിക്കോട് സ്വദേശിനി റജീന പട്ടിക്കാടന്‍. മക്കള്‍: സന നസറിന്‍ (14), ശഹല്‍ ശാന്‍ (10), ഫാത്വിമ ശസ്സ (രണ്ടര വയസ്). മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.
Keywords: Riyadh, News, Gulf, World, Top-Headlines, Death, Police, Accident, Saudi Arabia: Malayali died in road accident.