Dead body | സഊദിയില്‍ ജോലിക്കിടെ കെട്ടിടത്തില്‍ നിന്ന് വീണുമരിച്ച മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു
റിയാദ്: (www.kasargodvartha.com) സഊദി അറേബ്യയില്‍ ജോലിക്കിടെ കെട്ടിടത്തില്‍ നിന്നു കാല് തെന്നി വീണുമരിച്ച മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു. കണ്ണൂര്‍ കാപ്പാട് സ്വദേശി സജീവന് (51) ആണ് മരിച്ചത്. മജ്മയില് കഴിഞ്ഞ 32 വര്‍ഷമായി കെട്ടിടനിര്‍മാണ തൊഴിലാളിയായി ജോലി ചെയ്തു വരികയായിരുന്നു. കെട്ടിടത്തില്‍ നിന്ന് വീണതിനെ തുടര്‍ന്ന് ഗുരുതരമായി പരിക്കേല്‍ക്കുകയും മജ്മ കിങ് ഖാലിദ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
തുടര്‍ന്ന് സജീവനെ റിയാദിലുള്ള പ്രിന്‍സ് മുഹമ്മദ് ബിന്‍ അബ്ദുല്‍ അസിസ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന് രക്ഷിക്കാനായില്ല. ആശുപത്രിയില്‍ നിന്നുള്ള വിവരങ്ങള്‍ക്കും മറ്റു സഹായങ്ങള്‍ക്കുമായി സജീവന്റെ സഹോദരനും മകനും കേളി കലാസാംസ്കാരിക വേദി ജീവകാരുണ്യ വിഭാഗം പ്രവര്‍ത്തകരെ ബന്ധപ്പെടുകയും തുടര്‍ നടപടികള്‍ക്കായി കേളിയുടെ സഹായം അഭ്യര്ഥിക്കുകയുമായിരുന്നു.
പിന്നീട് എംബസിയിലെയും മറ്റും അനുബന്ധ രേഖകള്‍ ശരിയാക്കി സഊദി എയര്‍ ലൈന്സില് നാട്ടിലെത്തിച്ച മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി സംസ്കരിച്ചു. സജീവന്റെ മരുമകന് ശരത് മൃതദേഹത്തെ അനുഗമിച്ചു. പാറിക്കല്‍ ഉത്തമന് - ശാന്ത ദമ്പതികളുടെ മകനാണ്. ഭാര്യ: സീമ, മക്കള്‍: ജീഷ്മ, ജിഷ്ണു.
Keywords: Riyadh, News, Gulf, World, Top-Headlines, Death, Kannur, Dead body, Hospital, Injured, Saudi Arabia: Malayali died after falling from building.