റീഎന്‍ട്രി വിസ കാലാവധി തീരുന്നതിന് മുമ്പ് തിരിച്ചെത്തണം, ഇല്ലെങ്കില്‍ 3 വര്‍ഷത്തേക്ക് പ്രവേശന വിലക്ക്; പ്രവാസികള്‍ക്ക് മുന്നറിയിപ്പുമായി സൗദി അറേബ്യ
റിയാദ്: (www.kasargodvartha.com 24.09.2021) റീഎന്‍ട്രി വിസ കാലാവധി തീരുന്നതിന് മുമ്പ് തിരിച്ചെത്തണമെന്നും ഇല്ലെങ്കില്‍ മൂന്ന് വര്‍ഷത്തേക്ക് പ്രവേശന വിലക്കുണ്ടാകുമെന്നും പ്രവാസികള്‍ക്ക് മുന്നറിയിപ്പ് നല്‍കി സൗദി പാസ്‌പോര്‍ട് വിഭാഗം. അതേസമയം റീ എന്‍ട്രിയില്‍ പോയി തിരിച്ചു വരാന്‍ സാധിക്കാത്ത ആശ്രിതരുടെ കാര്യത്തിലും പഴയ സ്‌പോണ്‍സറിലേക്ക് തന്നെ പുതിയ വിസയില്‍ വരുന്നവരുടെ കാര്യത്തിലും ഈ വിലക്ക് ബാധകമാകില്ലെന്നും അവര്‍ക്ക് മൂന്ന് വര്‍ഷത്തിനുള്ളില്‍ തന്നെ തിരിച്ചു വരാനാകുമെന്നും അധികൃതര്‍ വ്യക്തമാക്കി.
എന്നാല്‍, വിദേശത്തായിരിക്കുമ്പോള്‍ റീഎന്‍ട്രി വിസകള്‍ ഫൈനല്‍ എക്‌സിറ്റ് വിസയാക്കി മാറ്റാന്‍ സാധിക്കില്ലെന്നും പാസ്‌പോര്‍ട് വിഭാഗം അറിയിച്ചു. സൗദിയില്‍ നിന്ന് പുറത്തുകടക്കുന്ന തീയതി മുതലാണ് എക്‌സിറ്റ്, റീഎന്‍ട്രി വിസയുടെ കാലാവധി കണക്കാക്കുന്നത്. സൗദിയിലേക്ക് മടങ്ങാന്‍ കഴിയാത്ത വീട്ടുജോലിക്കാരുടെ റീഎന്‍ട്രി വിസയുടെ കാലാവധി കഴിഞ്ഞ് ആറ് മാസത്തിന് ശേഷം പാസ്‌പോര്‍ട് വിഭാഗത്തിന്റെ അബ്ഷിര്‍ പോര്‍ടലില്‍ നിന്ന് ഓടോമാറ്റികായി തന്നെ നീക്കം ചെയ്യപ്പെടുമെന്നും അധികൃതര്‍ പറഞ്ഞു.
Keywords: Riyadh, News, Gulf, World, Top-Headlines, ban, Saudi Arabia, Visa, Expat, Saudi Arabia: Expats who fail to return before visa expiry will face 3-year ban