സൗദിയില്‍ സ്ത്രീകള്‍ക്കും വാഹനം ഓടിക്കാന്‍ അനുമതി; മലയാളികള്‍ക്ക് ആശങ്ക
Sep 27, 2017, 10:24 IST
റിയാദ്:(www.kasargodvartha.com 27/09/2017) സൗദിയില്‍ സ്ത്രീകള്‍ക്കും വാഹനം ഓടിക്കാന്‍ അനുമതി നല്കി. 2018 ജൂണ്‍ 24 മുതല്‍ രാജ്യത്ത് സ്ത്രീകള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് അനുവദിക്കാനുള്ള സുപ്രധാന തീരുമാനമാണ് സല്മാന് രാജാവ് ചൊവ്വാഴ്ച രാത്രി പ്രഖ്യാപിച്ചത്. ആഹ്ലാദപൂര്‍വ്വമാണ് തീരുമാനത്തെ സൗദി ജനത സ്വാഗതം ചെയ്തത്.
സൗദി ഉന്നതസഭയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് സല്മാന് രാജാവ് ആഭ്യന്തരമന്ത്രാലയത്തിന് ഇതു സംബന്ധിച്ച ഉത്തരവ് നല്‍കിയത്. ഇസ്ലാമിക ശരീഅത്ത് നിയമമനുസരിച്ച് സ്ത്രീകള്‍ക്ക് വാഹനമോടിക്കുന്നതിന് വിലക്കില്ല. എന്നാല്‍ മുന്‍ കരുതല്‍ എന്ന നിലക്കായിരുന്നു വിലക്ക് ഏര്പെടുത്തിയിരുന്നത്. വിലക്ക് ഇനി തുടരേണ്ടതില്ലെന്നാണ് ഉന്നതസഭയിലെ ഭൂരിപക്ഷം പണ്ഡിതന്മാരുടെയും അഭിപ്രായമെന്നും സൗദി പ്രസ് ഏജന്‍സി പുറത്തുവിട്ട രാജവിജ്ഞാപനത്തില്‍ പറയുന്നു. സ്ത്രീകളുടെ സുരക്ഷയും രാജ്യത്തിന്റെ പുതിയ സാഹചര്യങ്ങളും പരിഗണിച്ചു കൊണ്ടാണ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. പദ്ധതി നടപ്പിലാക്കുന്നത് പഠിക്കാന്‍ പ്രത്യേക സമിതിയെയും നിശ്ചയിച്ചിട്ടുണ്ട്.
സ്ത്രീകള്‍ക്കും വാഹനമോടിക്കാനുള്ള അനുമതി പ്രാബല്യത്തില്‍ വരുന്നതോടെ മലയാളികളുള്‍പെടെയുള്ള വിദേശികളുടെ ഡ്രൈവിംഗ് ജോലി നഷ്ടപ്പെടാനാണ് സാധ്യത. സ്ത്രീകള്‍ക്ക് വാഹനം ഓടിക്കാന്‍ അനുമതി ഇല്ലാത്തതിനാല്‍ മലയാളികളുള്‍പെടെ ആയിരക്കണക്കിന് വിദേശികളാണ് സൗദി വീടുകളില്‍ ഡ്രൈവര്‍മാരായി ജോലി ചെയ്തുവരുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Gulf, Riyadh, Saudi Arabia, Women, Vehicle, Driving, Job, Saudi Arabia driving ban on women to be lifted