Arrested | സഊദിയില്‍ നിരോധിത സ്ഥലങ്ങളില്‍ നായാട്ട് നടത്തിയെന്ന കേസ്; 28 പേര്‍ അറസ്റ്റില്‍
റിയാദ്: (www.kasargodvartha.com) സഊദി അറേബ്യയില്‍ നിരോധിത സ്ഥലങ്ങളില്‍ നായാട്ട് നടത്തിയെന്ന കേസില്‍ 28 സ്വദേശികളെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരുടെ പക്കല്‍ നിന്ന് വ്യത്യസ്ത തരത്തിലുള്ള നാല് തോക്കുകളും 234 വെടിയുണ്ടകളും 53 നായാട്ട് വലകളും പക്ഷികളെ ആകര്‍ഷിക്കാന്‍ ഉപയോഗിക്കുന്ന അഞ്ച് ഉപകരണങ്ങളും പിടികൂടി.
ലൈസന്‍സില്ലാതെ റിസര്‍വ് പ്രദേശത്ത് പ്രവേശിക്കുകയും കിങ് സല്‍മാന്‍ റോയല്‍ റിസര്‍വിലും പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്‍ റോയല്‍ റിസര്‍വിലും നായാട്ട് നടത്തുകയും ചെയ്തതിനാണ് ഇവരെ പരിസ്ഥിതി സുരക്ഷാ സേന അറസ്റ്റ് ചെയ്തത്. വേട്ടയാടി പിടിച്ച 92 പക്ഷികളെയും ഒരു വന്യജീവിയെയും ഒരു ഫാല്‍ക്കണെയും ഇവരില്‍ നിന്ന് പിടികൂടി.
പിടിയിലായ പ്രതികള്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിച്ചു. ലൈസന്‍സില്ലാതെ നാച്ചുറല്‍ റിസര്‍വുകളില്‍ പ്രവേശിക്കുന്നതിന് 5000 റിയാലും നായാട്ട് നടത്തുന്നതിന് 5000 റിയാലുമാണ് പിഴ ലഭിക്കുകയെന്ന് അധികൃതര്‍ വ്യക്തമാക്കി.
Keywords: Riyadh, news, Gulf, World, Top-Headlines, case, arrest, Arrested, Police, Crime, Saudi Arabia: 28 citizens arrested for hunting in prohibited places.