സഹോദരങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് സത്യരാജ് ഗള്‍ഫില്‍പോയി; പനിമാറാന്‍ കഴിച്ച വീര്യമുള്ള ഗുളിക ഇരു വൃക്കകളും എടുത്തു, ചികിത്സയ്ക്ക് ഉദാരമതികളുടെ കനിവുതേടുന്നു
Feb 4, 2017, 13:57 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 04.02.2017) രണ്ട് വൃക്കകളും തകരാറിലായ യുവാവ് ഉദാരമതികളുടെ കനിവ് തേടുന്നു. പുല്ലൂര്‍-പെരിയയിലെ കേളോത്ത് കമ്മൂട്ടില്‍ പരേതരായ ചന്ദ്രന്‍-സാവിത്രി ദമ്പതികളുടെ മകന്‍ കെ സി സത്യരാജ് (24) ആണ് അവിചാരിതമായി വന്നുപെട്ട വൃക്കരോഗം മൂലം ദുരിതമനുഭവിക്കുന്നത്. ചന്ദ്രനും സാവിത്രിയും വര്‍ഷങ്ങള്‍ക്കുമുമ്പെ മരണപ്പെട്ടതോടെ രണ്ട് അനുജന്‍മാരടങ്ങുന്ന കുടുംബത്തിന്റെ ഉത്തരവാദിത്വം സത്യരാജ് ഏറ്റെടുക്കുകയും കൊടും ദാരിദ്യത്തില്‍ നിന്നും കരകയറാന്‍ ഗള്‍ഫിലേക്ക് പോവുകയും ചെയ്തു.
അവിടെ നിന്നും ബാധിച്ച പനിയാണ് സത്യരാജിന്റെ ജീവിതത്തില്‍ കരിനിഴല്‍ വീഴ്ത്തിയത്. പനി മാറാന്‍ കഴിച്ച അമിതവീര്യമുള്ള ഗുളിക സത്യരാജിന്റെ വൃക്കകളുടെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുകയായിരുന്നു. ഇതോടെ ഒരു വര്‍ഷത്തോളമായി ഡയാലിസിസ് ചെയ്താണ് സത്യരാജിന്റെ ജീവന്‍ നിലനിര്‍ത്തുന്നത്. രോഗത്തിന്റെ അവശതകള്‍ കാരണം ഗള്‍ഫിലെ ജോലി തുടരാനാകാതെ ഒരുമാസം മുമ്പാണ് സത്യരാജ് നാട്ടിലേക്ക് തിരിച്ചുവന്നത്.
ഇനി വൃക്കമാറ്റി വെക്കലല്ലാതെ മറ്റുമാര്‍ഗമൊന്നുമില്ലെന്നും എത്രയും വേഗം അത് ചെയ്തില്ലെങ്കില്‍ സത്യരാജിന്റെ ജീവന്‍ തന്നെ അപകടത്തിലാകുമെന്നുമാണ് വിദഗ്ധ ഡോക്ടര്‍മാരുടെ അഭിപ്രായം. വൃക്കമാറ്റിവെക്കല്‍ ശസ്ത്രക്രിയക്കും തുടര്‍ ചികില്‍സയ്ക്കുമായി 20 ലക്ഷത്തോളം രൂപ വേണ്ടിവരും. ഡയാലിസിസിനും മറ്റുമായി ഇപ്പോള്‍ തന്നെ വന്‍തുക ചെലവഴിച്ചുകഴിഞ്ഞു.
രാവണീശ്വരത്തിനടുത്ത നമ്പ്യാരടുക്കത്തെ കൊച്ചുകൂരയിലാണ് സത്യരാജും സഹോദരങ്ങളായ സജിതും സുജിതും താമസിക്കുന്നത്. സത്യരാജിന് ജോലിക്ക് പോകാന്‍ കഴിയാത്തതിനാല്‍ സജിതും സുജിതും കൂലിവേല ചെയ്താണ് കുടുംബം പുലര്‍ത്തുന്നത്. സത്യരാജിനെ സഹായിക്കുന്നതിനായി ലെനിന്‍ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ കക്ഷിരാഷ്ട്രീയത്തിനതീതമായി ചികില്‍സാസഹായകമ്മിറ്റി രൂപീകരിച്ചു. ചികില്‍സാസഹായകമ്മിറ്റിയുടെ പേരില്‍ സിന്‍ഡിക്കേറ്റ് ബാങ്ക് പെരിയ ബ്രാഞ്ചില്‍ അക്കൗണ്ട് നമ്പര്‍ 47042200024411, ഐ എഫ് എസ് സി കോഡ്: synb 0004704 എന്ന നമ്പറായി അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. ഉദാരമതികള്‍ സത്യരാജിന്റെ തുടര്‍ചികില്‍സകള്‍ക്കാവശ്യമായ സഹായം നല്‍കണമെന്ന് സഹായ കമ്മിറ്റി അഭ്യര്‍ഥിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് ചെയര്‍മാന്‍ എ കൃഷ്ണന്‍ (9447692197), കണ്‍വീനര്‍ മണിക്കുട്ടിബാബു (9447855896), ട്രഷറര്‍ കെ ഗോവിന്ദന്‍ (9656447086) എന്ന മൊബൈല്‍ നമ്പറുകളില്‍ ബന്ധപ്പെടണം.
( ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, Kanhangad, Gulf, Youth, Periya, Fever, Needs help, K C Sathyaraj, Kidney problems, Poverty, Syndicate Bank Periya, Sathyaraj suffering from Kidney problems;Needs help, Sathyaraj needs your help