സമസ്ത പൊതുപരീക്ഷ: റാങ്ക് ജേതാക്കളെ അനുമോദിച്ചു
Jul 10, 2015, 11:00 IST
ദുബൈ: (www.kasargodvartha.com 10/07/2015) സമസ്ത പൊതുപരീക്ഷയില്‍ റാങ്ക് ജേതാക്കളായ ചൂരി ഇസ്സത്തുല്‍ ഇസ്ലാം മദ്രസ വിദ്യാര്‍ത്ഥികളെ ചൂരി മുഹ്‌യുദ്ദീന്‍ ജുമാമസ്ജിദ് യു.എ.ഇ കമ്മിറ്റി ഭാരവാഹികള്‍ അഭിനന്ദിച്ചു. ദേര ദുബൈ പ്ലാസ ഹോട്ടലില്‍ നടന്ന അനുമോദന യോഗത്തില്‍ സംസ്ഥാന തലത്തില്‍ ഏഴാം തരം പൊതുപരീക്ഷയില്‍ നാലാം റാങ്ക് നേടിയ ഫാത്വിമത്ത് നൗമയ്ക്കുള്ള ഉപഹാരം കമ്മിറ്റി പ്രസിഡണ്ട് മുസ്തഫ കെ.ബി കൈമാറി.
പ്ലസ് ടു വിഭാഗത്തില്‍ കാസര്‍കോട് റെയ്ഞ്ചില്‍ ഒന്നാം സ്ഥാനം നേടിയ സ്വഫ് വാന്‍, രണ്ടാം സ്ഥാനം നേടിയ സാബിഖ മുഹ്‌സിന എന്നിവര്‍ക്കുള്ള ഉപഹാരം ഹസ്‌കര്‍ ചൂരി കൈമാറി. റാങ്ക് നേടാന്‍ വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കിയ മദ്രസാ അധ്യാപകരെ കമ്മിറ്റി അഭിനന്ദിച്ചു.
ജില്ലയില്‍ റാങ്കിന്റെ തിളക്കം ചൂരി മഹല്ലിന്റെ വിദ്യാഭ്യാസ പുരോഗതിക്ക് പൊന്‍തൂവല്‍ നല്‍കിയെന്ന് യു.എ.ഇ കമ്മിറ്റി അംഗങ്ങള്‍ അഭിപ്രായപ്പെട്ടു. യോഗത്തില്‍ ഫസല്‍ ചൂരി, നിസാര്‍ ബട്ടംപാറ, ഹമീദ് സുര്‍ലു, ജലീല്‍ പി.വി.എച്ച്, മാജിദ് എസ്.എം, മുനാസില്‍ ബട്ടംപാറ, മുഹമ്മദ് കുഞ്ഞി പാറക്കെട്ട്, സാബിത്ത് ചൂരി, സാജിദ് എസ്.എം, ഷാഫി പാറക്കെട്ട്, ശാഫി സി.ഐ, ബദ്‌റു ചൂരി, ഇബ്രാഹിം പുതിയവളപ്പില്‍ എന്നിവര്‍ സംബന്ധിച്ചു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Samastha, Examination, Kasaragod, Kerala, Winners, Rank, Choori, Madrasa, Felicitated, Gulf.