വീട്ട് തടങ്കലില്‍ നിന്ന് സൈനബയ്ക്ക് മോചനം
May 18, 2012, 11:03 IST
Sainaba |
ആറുവര്‍ഷം മുമ്പാണ് രോഗിയായ ഭര്‍ത്താവിന്റെ ചികിത്സക്കും പ്രായപൂര്‍ത്തിയായ മകളുടെ വിവാഹത്തിനും വേണ്ടി മക്കയിലെ സ്വദേശിയുടെ വീട്ടില്‍ ഗദ്ദാമവിസയില്‍ ജോലിക്കെത്തിയത്. നാട്ടില്‍ പോയിവന്ന ശേഷം മൂന്ന് വര്‍ഷമായി സ്പോണ്‍സര്‍ സൈനബയെ വീട്ടില്‍ നിന്ന് പുറത്തിറങ്ങാനോ മറ്റുള്ളവരുമായി ബന്ധപ്പെടാനോ അനുവദിച്ചിരുന്നില്ല. ഭക്ഷണം നല്‍കാതെയും, സ്പോണ്‍സര്‍ കുടുംബവുമായി പുറത്ത് പോവുമ്പോള്‍ സൈനബയെ വീട്ടില്‍ പൂട്ടിയിടുകയാണ് ചെയ്തിരുന്നത്.
സൈനബയുടെ കുടുംബം മക്കയിലെ ഫ്രാറ്റേണിറ്റി ഫോറം പ്രവര്‍ത്തകരുമായി ബന്ധപ്പെട്ട് പീഡന വിവരം അറിയിക്കുകയായിരുന്നു. സ്പോണ്‍സറെ സമീപിച്ച ഫോറം പ്രവര്‍ത്തകരോട് സഹകരിക്കാതിരിക്കുകയും ശമ്പളകുകുടിശ്ശിക നല്‍കാനും തയ്യാറായില്ല. ലേബര്‍ ഓഫീസ് മൂമ്പാകെ പരാതി നല്‍കുമെന്നും മറ്റു നിയമ നടപടികളുമായി മുന്നോട്ട് പോവുമെന്നും അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ എക്സിറ്റില്‍ നാട്ടില്‍ അയക്കാനും ശമ്പളകുടിശ്ശിക നല്‍കാനും സ്പോണ്‍സര്‍ സമ്മതിക്കുകയായിരുന്നു. പീഡനം സഹിക്ക വയ്യാതെ ജീവിതം അവസാനിപ്പിക്കാന്‍ വരെ തായ്യാറായിരുന്നതായി സൈനബ പറഞ്ഞു.
തന്റെ മോചനത്തിന് ശ്രമങ്ങള്‍ നടത്തുകയും സഹായിക്കുകയും ചെയ്ത മക്ക ഫ്രാറ്റേണി ഫോറം പ്രവര്‍ത്തകരായായ അബ്ദുല്ല കോയ, അഷ്റഫ് ഇരിട്ടി, ഫോറം ജിദ്ദ പ്രസിഡന്റ് അഷ്റഫ് മൊറയൂര്‍ എന്നിവര്‍ക്ക് സൈനബ നന്ദി അറിയിച്ചു.
Keywords: House worker, Release, Home imprisonment, Makha, IFF