city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

'ഔട്പാസ്' പ്രവാസികളുടെ സാമൂഹിക പ്രതിബദ്ധത ഓര്‍മിപ്പിക്കുന്ന നോവല്‍'

ഷാര്‍ജ: (www.kasargodvartha.com 10/11/2015) പ്രവാസികളുടെ സാമൂഹിക പ്രതിബദ്ധത ഓര്‍മിപ്പിക്കുന്ന നോവലാണ് സാദിഖ് കാവിലിന്റെ 'ഔട്പാസ്' എന്ന് ഇതേക്കുറിച്ച് നടന്ന ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ പറഞ്ഞു. മൂന്ന് പതിറ്റാണ്ട് നീണ്ടുനിന്ന അരക്ഷിത പ്രവാസത്തിന്റെ കഥ പറയുമ്പോള്‍ തന്നെ, പ്രവാസിക്ക് സമൂഹത്തോടും നാടിനോടും നിറവേറ്റാനുള്ള ബാധ്യതകള്‍ നോവല്‍ രേഖപ്പെടുത്തുന്നു.

കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ രോഗികളുടെ ദൈന്യത ലോകത്തിന് മുമ്പില്‍ അവതരിപ്പിക്കുക വഴി കുഞ്ഞാച്ച എന്ന കേന്ദ്ര കഥാപാത്രത്തിന് രാഷ്ട്രീയ മാനവും കൈവരുന്നു. പ്രവാസ ലോകത്ത് വ്യത്യസ്തമായ ഒട്ടേറെ വിഷയങ്ങള്‍ ഇനിയും വീണുകിടപ്പുണ്ടെന്നും അത്തരത്തിലൊരു പ്രമേയം കണ്ടെത്തി എന്നതാണ് നോവലിന്റെ വിജയമെന്നും അഭിപ്രായപ്പെട്ടു.

നമ്മുടെ ഇടയില്‍ ഉള്‍വലിഞ്ഞ് ജീവിക്കുന്ന സാധാരണക്കാരായ പ്രവാസികളാണ് നോവലിലെ കഥാപാത്രങ്ങള്‍. ഒരു പ്രവാസി ഗള്‍ഫില്‍ അനധികൃതനായിത്തീരുന്നതിന്റെ ഉള്ളറകളിലേയ്ക്ക് ഔട്പാസ് കടന്നുചെല്ലുന്നു. ഒപ്പം, അയാളോട് സമൂഹം ഏതൊക്കെ വിധത്തില്‍ പ്രതികരിക്കുന്നു എന്നും വിശദീകരിക്കുന്നു.

ഷാര്‍ജ രാജ്യാന്തര പുസ്തകമേളയില്‍ നടന്ന ചര്‍ച്ചയില്‍ എഴുത്തുകാരന്‍ കെ.എം അബ്ബാസ് അധ്യക്ഷത വഹിച്ചു. വൈക്കം മുഹമ്മദ് ബഷീറിന്റെ പുത്രി ഷാഹിനാ ബഷീര്‍, എഴുത്തുകാരായ ബൈജു ഭാസ്‌കര്‍, സലീം അയ്യനത്ത്, മാധ്യമപ്രവര്‍ത്തകരായ വി.എം സതീഷ്, റോയ് റാഫേല്‍, തന്‍ശി ഹാഷിര്‍, തന്‍വീര്‍ കണ്ണൂര്‍, സാംസ്‌കാരിക പ്രവര്‍ത്തകരായ മനോജ് കളരിക്കല്‍, പ്രവീണ്‍ പാലക്കീല്‍, സിറാജ് തുടങ്ങിയവര്‍ പ്രസംഗിച്ചു. സാദിഖ് കാവില്‍ മറുപടി പറഞ്ഞു. 'ഔട്പാസ്' ഇന്ത്യന്‍ പവലിയനിലെ ഡീസി ബുക്‌സ് സ്റ്റാളില്‍ ലഭ്യമാണ്.

'ഔട്പാസ്' പ്രവാസികളുടെ സാമൂഹിക പ്രതിബദ്ധത ഓര്‍മിപ്പിക്കുന്ന നോവല്‍'

Keywords : Sharjah, Book, Meet, Gulf, Book Review, Sadi Kavil, Book Discussion. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia