സാദിഖ് കാവിലിന്റെ പുസ്തകങ്ങള്‍ ഗള്‍ഫില്‍ പ്രകാശനം ചെയ്തു
Sep 21, 2013, 18:53 IST
ദുബൈ: വാര്‍ത്താ മാധ്യമ ലോകത്ത് പ്രവര്‍ത്തിക്കുന്നവര്‍ സര്‍ഗാത്മക രചനയില്‍ ഏര്‍പെടുക അത്ര എളുപ്പമല്ലെന്ന് പ്രമുഖ മാധ്യമപ്രവര്‍ത്തകനും ചെന്നൈ ഏഷ്യന്‍ കോളജ് ഓഫ് ജേണലിസം ചെയര്‍മാനുമായ ശശികുമാര്‍ പറഞ്ഞു. മനോരമ ഓണ്‍ലൈന്‍ ഗള്‍ഫ് ലേഖകന്‍ സാദിഖ് കാവില്‍ രചിച്ച ജീവിതത്തിന്റെ നല്ലൊരു ഭാഗം(ലേഖനങ്ങള്‍), കന്യപ്പാറയിലെ പെണ്‍കുട്ടി (നോവല്ലെകള്‍) എന്നിവയുടെ പ്രകാശനം നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
എനിക്ക് ക്രിയാത്മകമായി എഴുതാന്‍ സാധിക്കും, അതുകൊണ്ട് നല്ലൊരു മാധ്യമപ്രവര്‍ത്തകനായിത്തീരും എന്ന ചിന്ത തെറ്റാണ്. സര്‍ഗ രചനകള്‍ യാഥാര്‍ഥ്യമുള്ള എഴുത്തുകളല്ല. അതുകൊണ്ട് തന്നെ അവ വാര്‍ത്തകള്‍ക്ക് എതിരുമാണ്. വാര്‍ത്തകള്‍ ക്രിയാത്മകമായി എഴുതി എന്ന് പറഞ്ഞാല്‍ നുണ എഴുതി എന്നാണ് കരുതേണ്ടത്. വാര്‍ത്തകളും സര്‍ഗരചനകളും സമാന്തരമായ വഴികളിലൂടെ കൊണ്ടുപോവുക എന്നതാണ് എഴുത്തുകാരന്റെ വെല്ലുവിളി. അതേസമയം, രണ്ടും ഒരിക്കലും യോജിക്കാനും പാടില്ല. അങ്ങനെ സംഭവിച്ചാല്‍ സത്യമേതാണെന്ന് തിരിച്ചറിയുക പ്രയാസകരമായിത്തീരും.
മാധ്യമപ്രവര്‍ത്തകര്‍ക്ക് പലപ്പോഴും തിരിഞ്ഞുനോക്കാന്‍ പോലും സാധിക്കാത്ത ജോലിത്തിരക്കാണ്. ഡെഡ്‌ലൈനിനിടയിലൂടെ സഞ്ചരിക്കുന്ന ഒരാള്‍ നോവലും കഥകളും മറ്റും എഴുതുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമാണെന്നത് തെറ്റിദ്ധാരണയാണ്. കൂടുതല്‍ തിരക്കുള്ളവര്‍ക്കാണ് ഇതൊക്കെ സാധ്യമാകുക. ജോലിത്തിരക്കിനിടയില്‍ അവര്‍ കണ്ടെത്തുന്ന ഊര്‍ജം തങ്ങളുടെ സര്‍ഗ സാക്ഷാത്കാരത്തിന് കരുത്തു പകരുന്നു.
ജീവിതത്തിന്റെ നല്ലൊരു ഭാഗം എന്ന ലേഖന സമാഹാരം പി.എ. ഇബ്രാഹിം ഹാജിക്കും കന്യപ്പാറയിലെ പെണ്‍കുട്ടി എന്ന നോവല്ലെകളുടെ സമാഹാരം ദുബൈ കെ.എം.സി.സി. പ്രസിഡന്റ് പി.കെ. അന്‍വര്‍ നഹയ്ക്കും കോപ്പികള്‍ നല്‍കി ശശികുമാര്‍ പ്രകാശനം ചെയ്തു.
ഇന്ത്യന്‍ മീഡിയാ ഫോറം പ്രസിഡന്റ് എല്‍വിസ് ചുമ്മാര്‍ അധ്യക്ഷത വഹിച്ചു. പി.എ. ഇബ്രാഹിം ഹാജി, പി.കെ. അന്‍വര്‍ നഹ, മനോരമ ദുബൈ ബ്യൂറോ ചീഫ് രാജീവ് മേനോന്‍, കഥാകൃത്ത് കെ.എം.അബ്ബാസ്, സാദിഖ് കാവില്‍ എന്നിവര്‍ പ്രസംഗിച്ചു.
Also read:
മമ്മൂട്ടിയുടെ നിഷേധം പാര്‍ട്ടി മറികടന്നു; ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ സാധ്യതയേറി
Keywords: Sadiq Kavil Book Release, Shashikumar, Journalist, Reporter, Media, Malayalam News, Dubai, Book-release, Sadiq Kavil, Gulf, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.