ആര്.എസ്.സി ഗള്‍ഫ് സമ്മിറ്റ് 13,14,15 തിയതികളില്‍ കുവൈത്തില്‍
Feb 11, 2013, 16:02 IST
ദുബൈ: രിസാല സ്റ്റഡി സര്‍ക്കിള്‍ (ആര്.എസ്.സി) ഗള്‍ഫ് സമ്മിറ്റ് ഫെബ്രുവരി 13, 14, 15 തിയതികളില്‍ കുവൈത്തില്‍ നടക്കും. ലൈവ് തിയറ്ററില്‍ നടക്കുന്ന പ്രതിനിധി സമ്മേളനം എസ്.വൈ.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് കൂറ്റമ്പാറ അബ്ദുര്‍ റഹ്മാന് ദാരിമി ഉദ്ഘാടനം ചെയ്യും. ആറു ഗള്‍ഫ് നാടുകളില്‍നിന്ന് നാഷണല്‍ കമ്മിറ്റി പ്രതിനിധികള്‍ പങ്കെടുക്കുന്ന സംഘടനയുടെ പരമോന്നത സംഘടനാ സമ്മേളനമാണ് രണ്ടു വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന സമ്മിറ്റ്.
'പ്രവാസ യൗവനങ്ങളുടെ സാംസ്കാരിക സംഘബോധം' എന്ന സന്ദേശത്തില്‍ നടത്തിയ സംഘടനാ സമ്മേളനങ്ങളുടെയും പുനസംഘടനയുടെയും ഭാഗമായി നടക്കുന്ന സമ്മിറ്റ് ഗള്‍ഫ് ഇന്ത്യക്കാരുടെ ജീവതത്തെ സ്പര്‍ശിക്കുന്ന വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും. പ്രവാസികളുടെ ജീവിതത്തില്‍ സാമൂഹിക സംഘടനകളുടെ ഇടപെടലുകള്‍ ലക്ഷ്യം വെച്ചുള്ള ആശയരേഖക്ക് സമ്മിറ്റ് രൂപം നല്‍കും. പ്രവാസി യൗവനം സമ്മിറ്റില്‍ പ്രത്യേക ചര്‍ച്ചക്കു വിധേയമാക്കും. ജീവിതം, വിദ്യാഭ്യാസം, സംസ്കാരം, സേവനം എന്നീ ആശയങ്ങളെ കേന്ദ്രീകരിച്ചായിരിക്കും പ്രധാന ചര്‍ച്ചകള്‍.
സാമൂഹിക മേഖലയില്‍ സംഘടന നടത്തുന്ന ഇടപെടലുകളുടെ അടുത്ത പത്തു വര്‍ഷത്തെക്കുള്ള ആശയങ്ങള്‍ക്കും രണ്ടു വര്‍ഷത്തെ കര്‍മ പദ്ധതികള്‍ക്കും സമ്മിറ്റ് രൂപം നല്‍കും. പുതിയ ഗള്‍ഫ് സമിതിയെയും ഭാരവാഹികളെയും തിരഞ്ഞെടുക്കും. എസ്.എസ്.എഫ് സംസ്ഥാന നേതാക്കളായ എന്‍.എം. സാദിഖ് സഖാഫി, എം. മുഹമ്മദ് സാദിഖ്, കെ. അബ്്ദുല്‍ കലാം, ലുഖ്മാന് പാഴൂര്‍, അബ്ദുല്ല വടകര എന്നിവര്‍ നേതൃത്വം നല്‍കും.
13ന് രാത്രി ആരംഭിക്കുന്ന പ്രതിനിധി സമ്മേളനം 15നു വൈകുന്നേരം സമാപിക്കും. തുടര്‍ന്ന് 5.30ന് സാല്‍മിയ എജ്യുക്കേഷണല്‍ ഡയറക്്ടറേറ്റില് പൊതു സമ്മേളനം നടക്കും. എസ്.എസ്.എഫ് സംസ്ഥാന നേതാക്കള്‍ക്കു പുറമേ കുവൈത്ത് ഐ.സി.എഫ് നേതാക്കളായ അബ്ദുല്‍ ഹകീം ദാരിമി, അഹ്മദ് കെ. മാണിയൂര്‍, ഷുകൂര്‍ കൈപ്പുറം തുടങ്ങിയവര്‍ സംസാരിക്കും. സമ്മിറ്റില്‍ യു.എ.ഇയില്‍നിന്നും അബ്ദുല്‍ ഹയ്യ് അഹ്സനി, അബ്ദുല്‍ ജബ്ബാര്‍ പി.സി.കെ, അഹ്മദ് ഷെറിന്, ശമീം തിരൂര്‍, നൗഫല്‍ കരുവഞ്ചാല്‍, സകറിയ, ഇര്‍ഫാനി, അബ്ദുല്‍ ഹക്കീം എ. കെ എന്നിവര്‍ പ്രതിനിധികളായി പങ്കെടുക്കും.

Keywords: RSC, Gulf summit, Kuwait, Gulf, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News