ആര്.എസ്.സി ദേശീയ സാഹിതോത്സവ്; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
Dec 6, 2011, 16:30 IST
മദീന: ഡിസംബര്‍ എട്ടാം തീയതി വ്യാഴാഴ്ച മദീനയില്‍ നടക്കുന്ന രണ്ടാമത് ആര് എസ് സി ദേശീയ സാഹിത്യോത്സവിതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. 19 സോണുകളില്‍ നിന്നുള്ള പ്രതിഭകള്‍ 40 ഇനങ്ങളിലായി ദേശീയ ചാമ്പ്യന്‍ ഷിപ്പിനു വേണ്ടി മത്സരിക്കും. ആര്.എസ്.സി ദേശീയ സാഹിതോത്സവ് പ്രവാസ ലോകത്തെ മികച്ച ഇസ്ലാമിക കലാമേളയായിരിക്കുമെന്ന് ആര് എസ് സി നാഷണല്‍ കള്‍ച്ചറല്‍ കൗണ്‍സില്‍ കണ്‍വീനര്‍ മുസ്ഥ മാസ്റ്റര്‍ മുക്കൂട് അറിയിച്ചു.
സൗദിയിലെ വിവിധ പ്രവിശ്യകളില്‍ നിന്നുള്ള യൂണിറ്റ്, സെക്ടര്‍, സോണ്‍ മത്സരങ്ങളില്‍ മികവു തെളിയിച്ച പ്രതിഭകളായിരിക്കും നാഷണല്‍തല മത്സരങ്ങളില്‍ മാറ്റുരക്കുക. അഞ്ചു വേദികളിലായി ജൂനിയര്‍, സീനിയര്‍, ജനറല്‍ എന്നീ മുന്നുവിഭാഗങ്ങളിലെ മുന്നുറോളം പ്രതിഭകള്‍ മത്സരിക്കും. ഖിറാഅത്ത്, മലയാള പ്രസംഗം, മാപ്പിളപ്പാട്ട്, ക്വിസ്, കഥ പറയല്‍, പെന്‍സില്‍ ഡ്രോയിംഗ്, ലാംഗ്വേജ് ഗെയിം, ഇംഗ്ലീഷ് പ്രസംഗം, അറബി ഗാനം, സംഘഗാനം, പ്രകീര്‍ത്തനം, കവിതാരചന, കഥാരചന, പ്രബന്ധരചന, ഡിജിറ്റല്‍ ഡിസൈനിംഗ്, വാര്‍ത്തയെഴുത്ത്, ജലഛായം, ഗണിതകേളി, സ്പോട്ട്മാഗസിന്, ഡോക്യുമെന്ററി, പ്രൊജക്ട് തുടങ്ങി നാല്‍പ്പതിലധികം ഇനങ്ങളിലായി മത്സരങ്ങള്‍ നടക്കും. കഴിഞ്ഞവര്‍ഷം ദമ്മാമിലാണ് പ്രഥമ ദേശീയ സാഹിത്യോത്സവ് അരങ്ങേറിയത്. സാഹിത്യോത്സവിന്റെ വിജയത്തിനായി മുസ്ഥ മാസ്റ്റര്‍ മുക്കൂട്, അബ്ദുല്‍ബാരി നദ്വി ദമ്മാം, ഇബ്രാഹീം സഖാഫി ജുബൈല്‍, ലുഖ്മാന് വിളത്തൂര്‍ ദമ്മാം, ഷരീഫ് മാസ്റ്റര്‍ വെളിമുക്ക് ജിദ്ദ, സുജീര്‍ പുത്തന്‍പള്ളി ജിദ്ദ, മുനീര്‍ കൊടുങ്ങല്ലൂര്‍ റിയാദ്, ഉസ്മാന് സഖാഫി മദീന എന്നിവര്‍ നേതൃത്വം നല്‍കും.

Keywords: RSC, Madeena, Saudi Arabia,