ആര്‍.എസ്.സി ജി.സി.സി സമ്മിറ്റ് സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു
Jan 14, 2013, 15:52 IST
കുവൈത്ത്: 'പ്രവാസ യൗവനങ്ങളുടെ സാംസ്‌കാരിക സംഘബോധം' രിസാല സ്റ്റഡി സര്‍ക്കിള്‍ ഗള്‍ഫ് ചാപ്റ്റര്‍ സമിതി ഫെബ്രുവരി 13, 14, 15 തിയതികളില്‍ കുവൈത്തില്‍ സംഘടിപ്പിക്കുന്ന ആര്‍.എസ്.സി ഗള്‍ഫ് സമ്മിറ്റിന്റെ സ്വാഗത സംഘം ഓഫീസ് ഫര്‍വാനിയയിലെ ഐ.സി.എഫ് ഓഫീസ് കോംപ്ലക്‌സില്‍ ചെയര്‍മാന്‍ അബ്ദുല്‍ ഹകീം ദാരിമി ഉദ്ഘാടനം ചെയ്തു.
ഐ.സി.എഫ് കുവൈത്ത് ജന. സെക്രട്ടറി ഷുകൂര്‍ കൈപുറം, അബ്ദുല്ല വടകര, അഡ്വ. തന്‍വീര്‍ ഉമര്‍ തുടങ്ങിയവര്‍ സംസാരിച്ചു. മുഹമ്മദ് ബാദുഷ മുട്ടന്നൂര്‍ സ്വാഗതവും സാദിഖ് കൊയിലാണ്ടി നന്ദിയും പറഞ്ഞു.
Keywords: RSC, GCC, Summit, Office, Inauguration, Kuwait, Gulf, Malayalam news