വിമാന ടിക്കറ്റുകള്‍ക്ക് സേവന നികുതി വര്‍ദ്ധിപ്പിച്ച തീരുമാനം പിന്‍വലിക്കുക: ആര്‍ എസ് സി
May 27, 2012, 10:03 IST
കുറഞ്ഞ വരുമാനത്തില്‍ ജോലി ചെയ്യുന്ന ബഹുഭൂരിഭാഗം വരുന്ന ഗള്‍ഫ് ഇന്ത്യക്കാരുടെ മേല്‍ അമിത ഭാരം വരുത്തിയിരിക്കുന്ന ഈ വര്‍ദ്ധനവ് ഇന്ത്യക്കാരെ സാമ്പത്തികമായി ചൂഷണം ചെയ്തു കൊണ്ടിരിക്കുന്ന ദേശീയ വിമാന കമ്പനികള്‍ക്ക് ഇനിയും ടിക്കറ്റ് വില വര്‍ദ്ധിപ്പിക്കാനുള്ള പ്രചോദനം നല്‍കുകയും, അതോടെ ശരാശരി ഗള്‍ഫ് ഇന്ത്യക്കാരുടെ കുടുംബത്തിലേക്കുള്ള യാത്ര ഒരു മരീചിക ആയിത്തീരുമെന്നും ആര്‍ എസ് സി ഉത്കണ്ഠ രേഖപ്പെടുത്തി. ഈ വിഷയത്തില്‍ അടിയന്തരമായി ഇടപെട്ട് കുറഞ്ഞപക്ഷം ഗള്‍ഫ്് മേഖലയില്‍ യാത്ര ചെയ്യുന്നവരുടെയെങ്കിലും വിമാന ടിക്കറ്റുകള്‍ക്ക് വര്‍ദ്ധിപ്പിച്ച സേവന നികുതി പിന്‍വലിക്കണമെന്ന് ആര്‍ എസ് സി ആവശ്യപ്പെട്ടു.
രണ്ടാഴ്ചയിലേറെ പിന്നിട്ട പൈലറ്റുമാരുടെ സമരത്തില്‍ കേന്ദ്ര ഗവണ്‍മെന്റ് അടിയന്തിരമായി ഇടപെട്ട് സമരം അവസാനിപ്പിക്കാന്‍ ആവശ്യമായത് ചെയ്യണമെന്നും നിവേദനം ആവശ്യപ്പെട്ടു. ആര്‍ എസ് സി റിയാദ് സോണ്‍ കള്‍ച്ചറല്‍ കൗണ്‍സില്‍ കണ്‍വീനര്‍ മുനീര്‍ കൊടുങ്ങലൂര്‍, രിസാല സെന്‍ട്രല്‍ പ്രൊവിന്‍സ് കോര്‍ഡിനേറ്റര്‍ കബീര്‍ ചേളാരി എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.
Keywords: RSC Memorandum, E.Ahmed, Riyadh