ഗള്‍ഫ് നാടുകളില്‍ മലയാള ഭാഷാ പഠന കേന്ദ്രങ്ങള്‍ തുടങ്ങണം: ആര്‍.എസ്.സി
Nov 19, 2013, 15:59 IST
ഷാര്‍ജ: മലയാള ഭാഷയെ തനിമയോടെ ഉപയോഗിക്കുന്നതിനും ഭാഷയുടെ വികാസങ്ങള്‍ പരിചയപ്പെടുത്തുന്നതിനുമായി പ്രവാസി മലയാളികള്‍ക്കിടയില്‍ ഭാഷാ പഠനകേന്ദ്രങ്ങള്‍ ആരംഭിക്കണമെന്ന് രിസാല സ്റ്റഡി സര്‍ക്കിള്‍ യു.എ.ഇ. നാഷണല്‍ കമ്മിറ്റി ഷാര്‍ജ ജീനിയസ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ഭാഷാ സംഗമം അഭിപ്രായപ്പെട്ടു.
മലയാളം മിഷന്‍, മലയാളം സര്‍വകലാശാല, കേരള സാഹിത്യ അക്കാദമി, നോര്‍ക തുങ്ങിയ സ്ഥാപനങ്ങള്‍ ഇതിന് മുന്‍കൈ എടുക്കണം. ശ്രേഷ്ഠം മലയാളം എന്ന തലക്കെട്ടില്‍ സംഘടന ആചരിക്കുന്ന മാതൃഭാഷാ പഠനകാലത്തിന്റെ ഭാഗമായാണ് ചര്‍ച്ചാ സംഗമം സംഘടിപ്പിച്ചത്. കാലത്തിനനുസരിച്ച് ഭാവിക്ക് ലഭിക്കേണ്ട പദങ്ങളും നാമങ്ങളും ലഭ്യമാക്കുന്നതില്‍ മലയാള ഭാഷാ ഗവേഷകര്‍ കുറ്റകരമായ അനാസ്ഥയാണ് കാണിക്കുന്നത്.
മലയാളിയാണെന്ന് അഭിമാനിക്കുന്നതോടൊപ്പം മലയാള ഭാഷയോടു കാണിക്കുന്ന അവഗണന പെറ്റമ്മയോട് പുലര്‍ത്തുന്ന അനാദരവിനു തുല്യമാണെന്നും ഭാഷ മരിക്കുന്നതിലൂടെ സംസ്‌കാരങ്ങള്‍ വിസ്മൃതിയിലാകുമെന്നും കാലഹരണപ്പെട്ട ഭാഷകളുടെ ചരിത്രം ഓര്‍മിപിച്ച് ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.
ഉപയോഗത്തിലൂടെയാണ് ഭാഷയുടെ നിലനില്‍പ് എന്നതിനാല്‍ വീടുകളിലും സംഭാഷണങ്ങളിലും മലയാളം ഉപയോഗിക്കാന്‍ നാം തയ്യാറാവണം. അതിസമ്പന്നമായ മലയാളത്തിന് മറ്റു ഭാഷകളില്‍ നിന്ന് വാക്കുകള്‍ കടമെടുക്കാതെ തന്നെ നിലനില്‍ക്കാന്‍ കഴിയും. 'റ' എന്ന അക്ഷരം കൊണ്ട് എഴുത്ത് പഠിച്ചിരുന്ന പഴയ കാലത്തില്‍ നിന്ന് മാറി വിഷമകരമായ അക്ഷരങ്ങള്‍ തുടക്കത്തില്‍ തന്നെ കുട്ടികള്‍ക്ക് നല്‍കി ഭാഷയോടുള്ള സ്‌നേഹമില്ലാതാക്കുന്നതാണ് ഇന്നത്തെ വിദ്യാഭ്യാസ രീതി.
ശ്രേഷ്ഠഭാഷാ പദവി ലഭിച്ച സാഹചര്യത്തില്‍ ഭാഷയുടെ പരിപോഷണത്തിന് പദ്ധതികള്‍ ആവിഷ്‌കരിക്കപ്പെടണം. ശ്രേഷ്ഠ ഭാഷാ പദവിയോടെ കേരളത്തിന് ലഭിച്ച 100 കോടി രൂപ മലയാള ഭാഷയുടെ അഭിവൃദ്ധിക്ക് വേണ്ടി ചെലവഴിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക ശ്രദ്ധ ചെലുത്തണം. ദൃശ്യ ശ്രാവ്യ മാധ്യമങ്ങളില്‍ ഭാഷയുടെ ഉപയോഗത്തില്‍ വ്യാപകമായിക്കൊണ്ടിരിക്കുന്ന അപചയം അതതു മേഖലകളിലുള്ളവര്‍ ശ്രദ്ധാപൂര്‍വം പരിഗണിക്കേണ്ടതാണെന്നും സംഗമത്തില്‍ സംസാരിച്ചവര്‍ പറഞ്ഞു.
എസ്.എസ്.എഫ് സംസ്ഥാന പ്രസിഡണ്ട് അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി ഉദ്ഘാടനം ചെയ്തു. അബ്ദുല്‍ റസാഖ് മാറഞ്ചേരി വിഷയാവതരണം നടത്തി. സിറാജ് എഡിറ്റര്‍ ഇന്‍ ചാര്‍ജ് കെ.എം. അബ്ബാസ് ചര്‍ച നിയന്ത്രിച്ചു. എ.വി. അനില്‍ കുമാര്‍, സുറാബ്, മുരളി മാസ്റ്റര്‍, വര്‍ഗീസ് ജോര്‍ജ്, സലീം അയ്യനത്ത്, വെള്ളിയോടന്‍, എ.കെ. അബ്ദുല്‍ ഹകീം, അബ്ദുല്‍ ജബ്ബാര്‍ പി.സി.കെ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് ആശയങ്ങള്‍ പങ്കുവെച്ചു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords: Gulf, RSC, Malayalam, Sharjah, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam.

Advertisement:
- മലബാറില്‍ ആദ്യമായി സിമുലേറ്ററിന്റെ സഹായത്തോടെ ഡ്രൈവിംഗ് പരിശീലനം Call: 9400003096
- 2013 ഡിസംബറില്‍ കാസര്‍കോട്ട് നിന്നും പുറപ്പെടുന്ന ഉംറ ബാച്ചിലേക്ക് ബുക്കിംഗ് ആരംഭിച്ചു. വിവരങ്ങള്‍ക്ക് വിളിക്കുക: 9400003090 നിരക്ക്-52,500 മാത്രം
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- കറന്റ് ബില്ല് ഷോക്കടിപ്പിച്ചോ? വൈദ്യുതി ലാഭിക്കാം...
വിളിക്കുക: +91 944 60 90 752
വിളിക്കുക: +91 944 60 90 752