ഒളിമ്പ്യന്‍ ഇര്‍ഫാന് ഷാര്‍ജയില്‍ സ്വീകരണം നല്‍കി
Nov 1, 2012, 15:50 IST
ഷാര്‍ജ: ഒളിമ്പ്യന്‍ കെ.ടി.ഇര്‍ഫാന് ഷാര്‍ജ ഹോക്ക് മാനേജ്‌മെന്റ് ട്രെയിനിംഗ് കോളജ് വിദ്യാര്‍ത്ഥികള്‍ സ്വീകരണം നല്‍കി. ഗ്രാമത്തില്‍ ജനിച്ചു വളര്‍ന്ന ഇര്‍ഫാന്‍ ഇക്കഴിഞ്ഞ ലണ്ടന്‍ ഒളിംമ്പിക്‌സ് വരെയെത്തിയ ജീവിതാനുഭവം വിദ്യാര്‍ത്ഥികളുമായി പങ്കു വെച്ചു. ചടങ്ങില്‍ ചെയര്‍മാന്‍ യഹ്‌യ തളങ്കര അധ്യക്ഷത വഹിച്ചു.
സ്വന്തം ഇച്ഛാശക്തിയും കഠിന പ്രയത്‌നവും കൊണ്ട് ലണ്ടന്‍ ഒളിംമ്പിക്‌സ് വരെയെത്തിയ ഇര്‍ഫാനെ ജീവിത്തില്‍ മാതൃകയാക്കണമെന്ന് ആമുഖ പ്രസംഗം നടത്തിയ പ്രിന്‍സിപ്പാള്‍ പ്രൊഫ.റഹ്മത്തുല്ല വിദ്യാര്‍ത്ഥികളെ ഓര്‍മ്മപ്പെടുത്തി. അക്കാഡമിക് ഡയറക്ടര്‍ പ്രൊഫ.അബ്ദുല്‍ ഖാദര്‍, പ്രൊഫ.ശ്രീധരന്‍ എന്നിവര്‍ പ്രസംഗിച്ചു.

Keywords: Olypian Irfan, Reception, Sharjah, Gulf, Malayalam news