മാഹിന്‍ കുന്നിലിന് സ്വീകരണം നല്‍കി
Nov 26, 2014, 10:00 IST
ദോഹ: (www.kasargodvartha.com 26.11.2014) സാമൂഹ്യ സാംസ്‌കാരിക ജീവകാരുണ്യ പ്രവര്‍ത്തന രംഗത്തെ സജീവ സാന്നിധ്യമായ മാഹിന്‍ കുന്നിലിന് ഖത്തര്‍ കാസര്‍കോട് കൂട്ടായ്മയും, മൊഗ്രാല്‍ പുത്തൂര്‍ കുന്നില്‍ ജമാഅത്ത് കമ്മിറ്റിയും, എംഫാഖ് ഖത്തറും സ്വീകരണം നല്‍കി. ഖത്തര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കലാ കായിക സാംസ്‌കാരിക ജീവകാരുണ്യ രംഗത്തെ കാസര്‍കോട് ജില്ലയിലെ പ്രശസ്തമായ സംഘടനകളാണ് കൂട്ടായ്മയില്‍ പങ്കെടുത്തത്.
എംപി ട്രേഡേര്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ നിരവധി പ്രമുഖര്‍ സംബന്ധിച്ചു. ഖത്തര്‍ കാസര്‍കോട് ജില്ലാ കെ.എം.സി.സിയാണ് പരിപാടി സംഘടിപ്പിച്ചത്. വൈകല്യം പോലും തടസമാകാതെ മാഹിന്‍ കുന്നില്‍ നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണെന്ന് എം.പി ശാഫി ഹാജി പറഞ്ഞു.
അധികാരത്തിനും സ്ഥാനമാനങ്ങള്‍ക്കും പിന്നാലെ പോകാതെ ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത് സജീവ സാന്നിധ്യമായ മാഹിന്റെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്നും ശാഫി ഹാജി പറഞ്ഞു. എസ്.എ.എം. ബഷീര്‍ അധ്യക്ഷത വഹിച്ചു. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് കെ.എസ്. അബ്ദുല്ല, യൂസഫ് തളങ്കര, മധു കാഡെക്‌സ്, ബി.എം. ബാവ ഹാജി, മുഹമ്മദ് കുഞ്ഞി തായിലക്കണ്ടി, ലുഖ്മാനുല്‍ ഹക്കീം, ബിജു മാലക്കല്‍, ആദം കുഞ്ഞി തളങ്കര, മുട്ടം മഹമൂദ്, നൂറുദ്ദീന്‍ പടന്ന, ഉണ്ണികൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു. കെ.വി. ബഷീര്‍ സ്വാഗതവും ഉണ്ണിനമ്പ്യാര്‍ നന്ദിയും പറഞ്ഞു.
പ്രവാസി സംഘടനകള്‍ നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ മഹത്തരവും ശ്ലാഘനീയവുമാണെന്ന് മൊഗ്രാല്‍ പുത്തൂര്‍ കുന്നില്‍ ജമാഅത്ത് കമ്മിറ്റി നല്‍കിയ സ്വീകരണ യോഗത്തില്‍ മാഹിന്‍ കുന്നില്‍ പറഞ്ഞു. പ്രസിഡണ്ട് ബി.എം. ബാവ ഹാജി അധ്യക്ഷത വഹിച്ചു. ഉംറ നിര്‍വഹിക്കാന്‍ പോകുന്ന ട്രഷറര്‍ ബി.എം. മൊയ്തീന് ഹാജിക്ക് യാത്രയയപ്പ് നല്‍കി. സഫ്‌വാന്‍ ഉസ്മാന്‍ സ്വാഗതം പറഞ്ഞു. ബി.എം. കരീം, ബി.എം. ഫൈസല്‍, ആബിദ് വലിയവളപ്പ്, അബ്‌നാസ് തുടങ്ങിയവര്‍ സംബന്ധിച്ചു.
മാഹിന്‍ കുന്നിലിനുള്ള എംഫാഖ് ഖത്തിന്റെ ഉപഹാരം ബി.എം ബാവ ഹാജി സമ്മാനിച്ചു. അബ്ദുല്‍ റഹ്മാന്‍ എരിയാല്‍ അധ്യക്ഷത വഹിച്ചു. ഷക്കീല്‍, ലത്വീഫ്, ഹമീദ്, ഹനീഫ്, നസീര്‍, നിസാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. മാഹിന്‍ കുന്നില്‍ നന്ദി പറഞ്ഞു.
UPDATED
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Advertisement:

Keywords: Kasaragod, Gulf, Reception, Mahin Kunnil, Qatar Kasargod, MFAQ Qatar.
Advertisement: