സ്‌നേഹത്തിലും സൗഹാര്‍ദത്തിലും മാതൃകാ സമൂഹത്തെ വാര്‍ത്തെടുക്കുക: കീച്ചേരി അബ്ദുല്‍ ഗഫൂര്‍ മൗലവി
May 31, 2015, 08:30 IST
ദോഹ: (www.kasargodvartha.com 31/05/2015) കാലം മുസ്ലിം സമുദായത്തോട് ആവശ്യപ്പെടുന്നത് സ്‌നേഹത്തിലും സൗഹാര്‍ദത്തിലും പ്രതിപക്ഷ ബഹുമാനത്തിലും അതീതമായ ഒരു മാതൃകാ സമൂഹത്തെ വാര്‍ത്തെടുക്കുക എന്നതാണെന്ന് പ്രമുഖ പണ്ഡിതനും വാഗ്മിയുമായ കീച്ചേരി അബ്ദുല്‍ ഗഫൂര്‍ മൗലവി പറഞ്ഞു. കെ.എം.സി.സി ഖത്തര്‍ കാസര്‍കോട് ജില്ലാ കമ്മിറ്റി എം.പി ഹാളില്‍ സംഘടിപ്പിച്ച സ്വീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുസ്ലിങ്ങള്‍ തമ്മില്‍ കൊന്നൊടുക്കുന്നതും, അന്യ മതസ്ഥരെ കൊന്നൊടുക്കുന്നതും ഇസ്ലാമിന് അന്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജില്ലാ പ്രസിഡണ്ട് എം. ലുഖ്മാനുല്‍ ഹക്കീം അധ്യക്ഷത വഹിച്ചു. സംസ്ഥാന ഉപദേശക സമിതി അംഗം എസ്.എ.എം ബഷീര്‍ ഉദ്ഘാടനം ചെയ്തു.
എം.ടി.പി മുഹമ്മദ്കുഞ്ഞി, ഇബ്രാഹിം ഹാജി, മുട്ടം മഹ്മൂദ്, എം.വി ബഷീര്‍, കെ.എസ് അബ്ദുല്ല, ശംസുദ്ദീന്‍ മഞ്ചേശ്വരം, നാസര്‍ കൈതക്കാട് എന്നിവര്‍ സംസാരിച്ചു. ജില്ല കമ്മിറ്റി അതിഥികള്‍ക്ക് ഉപഹാരങ്ങള്‍ നല്‍കി. സി. അബ്ദുല്‍ സലാം, മുംബൈ കേരള മുസ്ലിം കള്‍ച്ചറല്‍ സെന്റര്‍ ട്രഷര്‍ എം.സി ഇബ്രാഹിം ഹാജി, തൃക്കരിപ്പൂര്‍ സംയുക്ത ജമാഅത്ത് സെക്രട്ടറി ടി.കെ പുക്കോയ തങ്ങള്‍, മുനീര്‍ ഹുദവി എന്നിവര്‍ മറുപടി പ്രസംഗം നടത്തി.
സെക്രട്ടറി ആബിദ് അലി തുരുത്തി സ്വാഗതവും ട്രഷറര്‍ ശംസുദ്ദീന്‍ ഉദിനൂര്‍ നന്ദിയും പറഞ്ഞു.

Keywords : Gulf, Doha, Reception, Leader, Kasaragod, Kanhangad, KMCC, Keecheri Abdul Gafoor Maulavi.