വിദേശ ഇന്ത്യക്കാര്‍ നിയമങ്ങള്‍ മാനിച്ച് ജീവിക്കണം: ഇ. അഹമ്മദ്
May 2, 2014, 08:30 IST
ഷാര്‍ജ: (www.kasargodvartha.com 02.05.2014) യു.എ.ഇയില്‍ ജീവിക്കുന്ന ഓരോ ഇന്ത്യക്കാരനും ഇവിടുത്തെ നിയമങ്ങള്‍ അനുസരിച്ച് ജീവിക്കണമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി ഇ. അഹമ്മദ് പറഞ്ഞു. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചരിത്രാതീത കാലം മുതലേ ഉള്ള ഇന്തോ-അറബ് ബന്ധം ഇപ്പോള്‍ കൂടുതല്‍ ശക്തിപ്പെട്ടിട്ടുണ്ടെന്നും ജീവിക്കുന്ന രാജ്യം ഏതായാലും അതാതു രാജ്യത്തെ നിയമങ്ങള്‍ മാനിക്കണമെന്നും അദ്ദേഹം ഉണര്‍ത്തിച്ചു. തെരഞ്ഞടുപ്പു ചട്ടങ്ങള്‍ക്ക് വിരുദ്ധമായതിനാല്‍ മറ്റു കാര്യങ്ങളൊന്നും സംസാരിക്കുന്നില്ലെന്നും ഇ. അഹമ്മദ് പറഞ്ഞു.
ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡണ്ട് അഡ്വ. വൈ.എ. റഹീം അധ്യക്ഷത വഹിച്ചു. മുഹമ്മദ് നൗഫല്‍ നവാസ് ഖിറാഅത്ത് നടത്തി. ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റിലെ അശോക് ബാബു, മുരളീധരന്‍, ഗള്‍ഫ് സി.ബി.എസ്.സി ചെയര്‍മാന്‍ കെ.ആര്‍. രാധാകൃഷ്ണന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു.
ഓണ്‍ലൈന്‍ വോട്ടിംഗുമായി ബന്ധപ്പെട്ട അസോസിയേഷന്റെ നിര്‍ദേശങ്ങളടങ്ങിയ നിവേദനം അഡ്വ.വൈ.എ. റഹീം മന്ത്രിക്ക് സമര്‍പിച്ചു. ഷാര്‍ജ ഇന്ത്യന്‍ സ്‌കൂളിലെ കള്‍ച്ചറല്‍ കോ-ഓഡിനേറ്റര്‍ റംല അബ്ദുല്‍ സലീമിന് അസോസിയേഷന്റെ ഉപഹാരം മന്ത്രി സമ്മാനിച്ചു. ജനറല്‍ സെക്രട്ടറി കെ. ബാലകൃഷ്ണന്‍ സ്വാഗതവും ട്രഷറര്‍ എ.എം.അമീര്‍ നന്ദിയും പറഞ്ഞു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Sharjah, Gulf, Programme, Inauguration, Minister, E Ahammed, UAE, Shrajah Indian Association.
Advertisement:

- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067