city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ജനങ്ങള്‍ക്കിടയില്‍ അതിവൈകാരിക വിഷയങ്ങള്‍ ഇളക്കി വിട്ട് ഇന്ത്യന്‍ രാഷ്ട്രീയത്തെ മോഡി ഹൈജാക്ക് ചെയ്യുന്നു: ടി എ ഖാലിദ്

ദുബൈ: (www.kasargodvartha.com 12.04.2017) രാഷ്ട്രീയ നിരക്ഷരരായ ജനങ്ങള്‍ക്കിടയില്‍ അതിവൈകാരിക വിഷയങ്ങള്‍ ഇളക്കി വിട്ട് അവരുടെ രാഷ്ട്രീയത്തെ ഹൈജാക്ക് ചെയ്യുകയാണ് മോഡിയും സംഘവും ചെയ്തു വരുന്നതെന്ന് മഹാരാഷ്ട്ര സംസ്ഥാന മുസ്ലിം ലീഗ് സെക്രട്ടറി ടി എ ഖാലിദ് തെരുവത്ത് അഭിപ്രായപ്പെട്ടു. ദുബൈ കെ എം സി സി കാസര്‍കോട് മണ്ഡലം കമ്മിറ്റി ദേര ക്രീക്ക് പേള്‍ ഹോട്ടലില്‍ സംഘടിപ്പിച്ച സ്വീകരണത്തിനു മറുപടി പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.

ലോകത്തിലെ എറ്റവും വലിയ ജനാധിപത്യ രാജ്യമെന്നു വിശേഷിപ്പിക്കപ്പെടുന്ന ഇന്ത്യന്‍ ജനാധിപത്യത്തെ ഫാസിസ്റ്റ് ഭരണകൂടം കോര്‍പറേറ്റുകളുടെ പിന്തുണയോടെ മൊത്തമായി വിലക്കെടുക്കുന്ന പ്രവണതയാണു സമീപകാല തിരഞ്ഞെടുപ്പ് ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. വോട്ടിംഗ് മെഷീനുകളുടെ വിശ്വാസ്യത പോലും ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യം ഒരു ജനാധിപത്യ രാജ്യത്തിനു അപമാനകരമാണ്. വൈകാരിക പ്രസ്താവനകളിലൂടെ മാത്രം ഇന്ത്യന്‍ രാഷ്ട്രീയ രംഗത്ത് പരിചിതരായ വ്യക്തികളെ ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി പോലെ മര്‍മ പ്രധാന സ്ഥാനത്തേക്ക് നിയോഗിക്കുന്നതിലൂടെ ഫാസിസ്റ്റുകളുടെ ലക്ഷ്യം വ്യക്തമാണെന്നും ഈ സാഹചര്യത്തില്‍ മതേതര - ദളിത് - ന്യൂനപക്ഷ ഐക്യത്തിന്റെ അനിവാര്യതയാണു കാലം ബോധ്യപ്പെടുത്തുന്നത് എന്നും അദ്ദേഹം പ്രസ്താവിച്ചു.

നാട്ടിലെ ന്യൂജനറേഷനെ വഴി പിഴപ്പിക്കാന്‍ മയക്കു മരുന്ന് മാഫിയ ശ്രമിക്കുകയാണെന്നും ഇക്കാര്യത്തില്‍ നിയമപാലകരുടെയും രക്ഷിതാക്കളുടെയും പൊതുജനങ്ങളുടെയും അതീവ ശ്രദ്ധ അനിവാര്യമാണെന്നും ചടങ്ങില്‍ പ്രസംഗിച്ച മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് സഹീര്‍ ആസിഫ് അഭിപ്രായപ്പെട്ടു. ലഹരി ഉപയോഗം ചില സ്‌കൂള്‍ കുട്ടികള്‍ പോലും ഒരു ട്രെന്‍ഡ് ആയാണ് കാണുന്നതെന്നും ഇതിന്റെ ദൂരവ്യാപകമായ പ്രത്യാഘാതത്തെക്കുറിച്ച് മനസ്സിലാക്കാതെ വളരെ ലാഘവത്തോടെ കാണുന്ന പ്രവണത അപകടകരമാണെന്നും സഹീര്‍ അഭിപ്രായപ്പെട്ടു.

യു എ ഇ കെ എം സി സി വൈസ് പ്രസിഡന്റ് ഹുസൈനാര്‍ ഹാജി എടച്ചാക്കൈ പരിപാടി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സലാം കന്യപ്പാടി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി പി ഡി നൂറുദ്ദീന്‍ സ്വാഗതം പറഞ്ഞു. ടി എ ഖാലിദ് തെരുവത്തിനെ ഹുസൈനാര്‍ ഹാജി എടച്ചാക്കൈ, മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് സഹീര്‍ ആസിഫിനെ സംസ്ഥാന വൈസ് പ്രസിഡന്റ് ഹസൈനാര്‍ തോട്ടുംഭാഗം, മഞ്ചേശ്വരം മണ്ഡലം മുസ്ലിം ലീഗ് ട്രഷറര്‍ ആയി തെരഞ്ഞെടുക്കപ്പെട്ട അഷ്‌റഫ് കര്‍ളയെ ദുബൈ കെ എം സി സി ആക്ടിങ് പ്രസിഡന്റ് എന്‍ കെ ഇബ്രാഹിം എന്നിവര്‍ പൊന്നാടയണിയിച്ചു.

അഷ്‌റഫ് കര്‍ള, എന്‍ കെ ഇബ്രാഹിം, ഹസൈനാര്‍ തോട്ടുംഭാഗം, അബ്ദുല്ല ആറങ്ങാടി, ടി ആര്‍ ഹനീഫ്, ഹസൈനാര്‍ ബീജന്തടുക്ക, ശരീഫ് പൈക്ക, സി എച്ച് നൂറുദ്ദീന്‍, മുഹമ്മദലി തൃക്കരിപ്പൂര്‍, റഷീദ് ഹാജി കല്ലിങ്കാല്‍, അയ്യൂബ് ഉറുമി, യൂസുഫ് മുക്കൂട്, റഫീഖ് മാങ്ങാട്, ഖാദര്‍കുട്ടി നടുവണ്ണൂര്‍, മജീദ് തെരുവത്ത്, സലീം ചേരങ്കൈ, ഇ ബി അഹ് മദ്, അസീസ് കമാലിയ, ഐ പി എം ഇബ്രാഹിം, കരീം മൊഗര്‍, സത്താര്‍ ആലംപാടി, സിദ്ദീഖ് ചൗക്കി, മുനീഫ് ബദിയടുക്ക, ഫൈസല്‍ മുഹ്‌സിന്‍, അഷ്‌കര്‍ ചൂരി, ഹസന്‍ കുട്ടി പതിക്കുന്നില്‍, റസാഖ് ബദിയടുക്ക, ത്വല്‍ഹത്ത് തളങ്കര, സര്‍ഫറാസ് പട്ടേല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. മണ്ഡലം ട്രഷര്‍ ഫൈസല്‍ പട്ടേല്‍ നന്ദി പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

ജനങ്ങള്‍ക്കിടയില്‍ അതിവൈകാരിക വിഷയങ്ങള്‍ ഇളക്കി വിട്ട് ഇന്ത്യന്‍ രാഷ്ട്രീയത്തെ മോഡി ഹൈജാക്ക് ചെയ്യുന്നു: ടി എ ഖാലിദ്

Keywords : KMCC, Reception, Muslim-league, Leader, Gulf, TA Khalid, Narendra Modi.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia