city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അഴിമതിക്കെതിരെയുള്ള പോരാട്ടം തുടരും: എന്‍. സന്തോഷ് ഹെഗ്‌ഡെ

ദുബൈ: (www.kasargodvartha.com 26/03/2016) അഴിമതിക്കെതിരെയുള്ള പോരാട്ടം തുടരുമെന്ന് സുപ്രീം കോടതി മുന്‍ ജസ്റ്റിസും കര്‍ണാടക ലോകായുക്ത ചീഫും ആയിരുന്ന എന്‍. സന്തോഷ് ഹെഗ്‌ഡെ പറഞ്ഞു. കന്നടിഗാസ് യു എ ഇയും ദുബൈ മലബാര്‍ കലാ സാംസ്‌കാരിക വേദിയും സംയുക്തമായി ദുബൈയില്‍ സംഘടിപ്പിച്ച സ്‌നേഹാദരം 2016 പരിപാടിയില്‍ ആദരം സ്വീകരിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

അഴിമതിക്കെതിരെയുള്ള പോരാട്ടത്തില്‍ യുവാക്കള്‍ രംഗത്ത് വരണമെന്നും മാത്രമല്ല മൂല്യബോധം ഉയര്‍ത്തി പിടിക്കുകയും വേണമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ദുബൈ ഇന്ത്യ ക്ലബ്ബില്‍ നടന്ന പരിപാടിയില്‍ പ്രമുഖ വ്യവസായിയും എന്‍ എം സി ഗ്രൂപ്പ് വൈസ് ചെയര്‍മാനുമായ പത്മശ്രീ ഡോ. ബി ആര്‍ ഷെട്ടി അധ്യക്ഷത വഹിച്ചു. കര്‍ണാടക വനം വകുപ്പ് മന്ത്രി ബി. രാമനാഥ റൈ ഉദ്ഘാടനം ചെയ്തു. റീജന്‍സി ഗ്രൂപ്പ് ചെയര്‍മാന്‍ ഷംസുദ്ദീന്‍ ബിന്‍ മൊഹിയുദ്ദീന്‍ സന്തോഷ് ഹെഗ്‌ഡെയ്ക്കുള്ള ഉപഹാരം സമര്‍പിച്ചു.

ചടങ്ങില്‍ യു എ ഇ എക്‌സ്‌ചേഞ്ച് പ്രസിഡണ്ട് വൈ. സുധീര്‍ കുമാര്‍ ഷെട്ടിക്ക് സ്വീകരണവും നല്‍കി. കര്‍ണാടക ആരോഗ്യ മന്ത്രി യു ടി ഖാദര്‍ മുഖ്യപ്രഭാഷണം നടത്തി. മഞ്ചേശ്വരം എം എല്‍ എ പി ബി അബ്ദുര്‍ റസാഖ്, അല്‍ ഫലാഹ് ഗ്രൂപ്പ് ചെയര്‍മാന്‍ യൂസുഫ് സുബ്ബയ്യക്കട്ട, കെ എം അബ്ബാസ്, ടി ഇ അബ്ദുല്ല, ബി എ മഹ് മൂദ്, ഇഖ്ബാല്‍ അബ്ദുല്‍ ഹമീദ്, എ കെ എം അഷ്‌റഫ്, ഇന്ത്യന്‍ ഫുട്‌ബോള്‍ താരം മുഹമ്മദ് റാഫി, പുന്നക്കന്‍ മുഹമ്മദ് അലി, ഹര്‍ഷാദ് വോര്‍ക്കാടി, അബ്ദുല്ല എസ് തുടങ്ങിയവര്‍ സംസാരിച്ചു. ടി എ മൂസ, റഷീദ് ബെല്ലാരെ, പ്രവീണ്‍ ഷെട്ടി, എം അബ്ബാസ്, ഹനീഫ് ഗോള്‍ഡ് കിംഗ്, എം ബി യൂസുഫ്, ഉമ്മര്‍ അപ്പോളോ, ടി എ ഷാഫി, സലിം അറ്റ്‌ലസ്, റഹ് മാന്‍ ഉദുമ, റസാഖ് സണ്‍റൈസ്, ഫയാസ് കാപ്പില്‍, ഷബീര്‍ കീഴൂര്‍, റാഫി പള്ളിപ്പുറം, ഷക്കീല്‍ അബ്ദുല്ല മൊഗ്രാല്‍, ആസിഫ് കാപ്പില്‍, സെഡ് എ കയ്യാര്‍, സൈഫ് സുല്‍ത്താന്‍, സൈഫുദ്ദീന്‍ കെ എം, ഹനീഫ് ഹാജി മംഗളൂരു, റഷീദ് വിട്ട്‌ള, മജീദ് തെരുവത്ത്, സലാം കന്യപ്പാടി, അഡ്വ. ഇബ്രാഹിം ഖലീല്‍, അഷ്‌റഫ് സിറ്റിസന്‍, എം പി ഖാലിദ്, ഷംസീര്‍ അടൂര്‍, സുബൈര്‍ കുബണൂര്‍ സംബന്ധിച്ചു. സര്‍വൊത്തം ഷെട്ടി സ്വാഗതവും, അഷ്‌റഫ് കര്‍ള നന്ദിയും പറഞ്ഞു.

അഴിമതിക്കെതിരെയുള്ള പോരാട്ടം തുടരും: എന്‍. സന്തോഷ് ഹെഗ്‌ഡെ

Keywords : Dubai, Gulf, Reception, Programme, Santhosh Hegde, Reception for Santhosh hegde.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia